city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | സ്കൂൾ ബസ് ഡ്രൈവറായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊള്ളയടിച്ചെന്ന കേസ്: 'ക്വടേഷൻ സംഘത്തിലെ ഒരാൾ അറസ്റ്റിൽ'

ചന്തേര: (www.kasargodvartha.com) നീലേശ്വരം സ്വദേശിയും സ്കൂൾ ബസ് ഡ്രൈവറുമായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കാറും എടിഎം കാർഡ്, ബൈൽഫോൺ, വാച് എന്നിവ കൊള്ളയടിച്ചെന്ന കേസിൽ ക്വടേഷൻ സംഘത്തിലെ ഒരാൾ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓടോറിക്ഷ ഡ്രൈവർ മുകേഷിനെ (35) യാണ് ചന്തേര പൊലീസ് ഇൻസ്പെക്ടർ പി നാരായണന്റെ നേതൃത്വത്തിൽ എസ്ഐ എംവി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.
  
Arrested | സ്കൂൾ ബസ് ഡ്രൈവറായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊള്ളയടിച്ചെന്ന കേസ്: 'ക്വടേഷൻ സംഘത്തിലെ ഒരാൾ അറസ്റ്റിൽ'

കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹണിട്രാപിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നീലേശ്വരം തെരുറോഡിലെ ശൈലേഷിനെ (42) ക്വടേഷൻ സംഘം തൃക്കരിപ്പൂർ നടക്കാവിലേക്ക് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നാണ് കേസ്. കാറും, എടിഎം കാർഡും, കയ്യിലുണ്ടായിരുന്ന പണവും വാചും മൊബൈൽ ഫോണും സംഘം കൊള്ളയടിച്ച ശേഷം മോചനദ്രവ്യത്തിനായി ഭീഷണി തുടർന്നതായി കാണിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായർക്ക് യുവാവ് പരാതി നൽക്കുകയായിരുന്നു.

നാലംഗ സംഘത്തിലുണ്ടായിരുന്നതായി പറയുന്ന ഓടോറിക്ഷ ഡ്രൈവറായ ദാമോദരൻ, ഹരീഷ്, ശ്രീജിത് എന്നിവർ ഒളിവിലാണ്. 26ന് രാവിലെ 10.45 ഓടെ പയ്യന്നൂരിലേക്ക് പോവുന്നതിനിടെ ശൈലേഷ് സഞ്ചരിച്ച കാറിൽ ഫോൺ ചെയ്തെത്തിയ പ്രതികളിലൊരാളുടെ ഭാര്യ കയറുകയും തൃക്കരിപ്പൂർ നടക്കാവിൽ വെച്ച് ബൈകിൽ വന്ന രണ്ടംഗസംഘം കാർ തടഞ്ഞുനിർത്തി ബലംപ്രയോഗിച്ച് മറ്റൊരു കാറിൽ പിടിച്ചുകയറ്റികൊണ്ടു പോയെന്നാണ് പരാതി.

ശൈലേഷിന്റെ കാർ ബൈകിൽ വന്നവർ കൊണ്ടുപോവുകയും ശൈലേഷിനെ കാറിൽ കയറ്റിയതിനുശേഷം കാറിനകത്തുണ്ടായിരുന്ന ദാമോദരനും മുകേഷും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദിച്ചെന്നുമാണ് പറയുന്നത്. 'തുടർന്ന് ഗുഗിൾ പേ വഴി എടിഎം കാർഡിൽ നിന്ന് ഒരു തവണ 3,000 രൂപയും രണ്ടാം തവണ 8,065 രൂപയും സംഘം തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഹണിട്രാപിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയും ശൈലേഷിന്റെ പേരിലുള്ള 32 സെന്റ് സ്ഥലവും എഴുതിക്കൊടുക്കാൻ സംഘം ആവശ്യപ്പെടു കയും ചെയ്തു', പരാതിയിൽ പറയുന്നു.

വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് ഇവരുടെ കാറിന് നേരെ കൈനീട്ടിയെങ്കിലും നിർത്താതെ പോവുകയായിരുന്നു. പൊലീസ് പിന്തുടർന്നെങ്കിലും ഇവരെ പിടികൂടാനും കഴിഞ്ഞിരുന്നില്ല. ചീമേനി വഴി കയ്യൂരിലേക്കും അവിടെ നിന്നും ചായ്യോത്തേക്കും ശൈലേഷിനെ കൊണ്ടുപോയ സംഘം ഒടുവിൽ നീലേശ്വരം അ ങ്കക്കളരിയിലെ വിജനമായ പാറ പ്രദേശത്ത് വെച്ച് ക്രൂരമായി മർദിച്ച് അവിടെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടെന്നാണ് വിവരം.

കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബർ 12 ന് ഉച്ചയ്ക്ക് 12.30 മണിയോടെ കാഞ്ഞങ്ങാട് ദുർഗ സ്കൂൾ റോഡിൽ ഗണേഷ് മന്ദിരത്തിന് സമീപത്തെ എച് ആർ ദേവദാസിനേയും ഭാര്യ ലളിതയെയും വീടുകയറി ആക്രമിച്ച് കൊള്ളയടിച്ച കേസിലും പ്രതികളായിരുന്ന മുകേഷും ദാമോദരനും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Keywords:  Kasaragod, Kerala, News, Top-Headlines, Chandera, Case, Crime, Arrest, Car, Assault case; One arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia