city-gold-ad-for-blogger

17 കാരനെ വീട് കയറി ആക്രമിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ; പിടിയിലായയാൾ പൊലീസിന് 'പണി' കൊടുത്തത് പലതവണ

ബദിയടുക്ക: (www.kasargodvartha.com 21.10.2021) 17 കാരനെ വീട് കയറി ആക്രമിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അരവിന്ദ നായികാണ് (48) അറസ്റ്റിലായത്. സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയിൽ ഇയാൾക്കെതിരെ ജുവൈനൽ ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് പൊലീസ് പിടിയിലായത്.

   
17 കാരനെ വീട് കയറി ആക്രമിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ; പിടിയിലായയാൾ പൊലീസിന് 'പണി' കൊടുത്തത് പലതവണ



അതേസമയം അരവിന്ദ നായിക് പൊലീസിന് പണികൊടുത്തത് പലതവണയാണെന്ന് ബദിയടുക്ക പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. അപകടം സംഭവിച്ചു, കൊലപാതകം നടന്നു, തൂങ്ങി മരിച്ചു എന്നിങ്ങനെ വ്യാജമായ കാര്യങ്ങൾ പൊലീസിന്റെ നമ്പറായ 100 ൽ വിളിച്ച് തിരുവനന്തപുരത്ത് വരെ കാര്യങ്ങൾ എത്തിച്ച് പൊലീസ് വണ്ടി തലങ്ങും വിലങ്ങും ഓടിക്കലായിരുന്നു ഇയാളുടെ പണിയെന്ന് പൊലീസ് പറയുന്നു.

ഇയാൾ പറഞ്ഞപ്രകാരം സ്ഥലത്തെത്തി പരിശോധന നടത്തി ഒന്നും കണ്ടെത്താനാവാതെ ഇളഭ്യരായി മടങ്ങേണ്ടി വരുന്ന സ്ഥിതിയായിരുന്നു കുറച്ചുദിവസങ്ങളിൽ പൊലിസിന്. അരവിന്ദ നായികിന്റെ നമ്പർ പോലും പൊലീസിന് കാണാപാഠമായിരുന്നു. എന്നാൽ ഇതിന് കേസൊന്നും റെജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എസ് ഐ മാരായ വിനോദ് കുമാർ, സുമേഷ് ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.


Keywords:  Kasaragod, Kerala, News, Badiyadukka, Top-Headlines, Crime, Investigation, Police, Police-station, Complaint, Case, Assault case; one arrested.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia