city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കാസർകോട്ട് കൊലക്കേസ് പ്രതി അതേ കേസിലെ മറ്റൊരു പ്രതിയെ കുത്തി വീഴ്ത്തി; മഹേഷ് ബട്ടംപാറ അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 13.02.2022) കൊലക്കേസ് പ്രതി അതേ കേസിലെ മറ്റൊരു പ്രതിയെ കുത്തി വീഴ്ത്തിയതായി പൊലീസ്. 2014 ഡിസംബർ 22 ന് രാത്രി തളങ്കര നുസ്രത് നഗറിലെ സൈനുൽ ആബിദി(22) നെ കാസർകോട് നഗരത്തിലെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രശാന്ത് നെൽക്കള (28) യ്ക്കാണ് കുത്തേറ്റത്.
                      
'കാസർകോട്ട് കൊലക്കേസ് പ്രതി അതേ കേസിലെ മറ്റൊരു പ്രതിയെ കുത്തി വീഴ്ത്തി; മഹേഷ് ബട്ടംപാറ അറസ്റ്റിൽ

സംഭവത്തിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേഷ് ബട്ടംപാറയെ (27) പൊലീസ് അറസ്റ്റ് ചെയ്തു. വയറിന് ഗുരുതരമായി കുത്തേറ്റ പ്രശാന്തിനെ മംഗ്‌ളുറു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30 മണിയോടെ കുട്ലുവിൽ വെച്ചാണ് സംഭവം നടന്നത്. യുവാവ് അപകടകരമായ സാഹചര്യത്തിലല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

പ്രശാന്തും മഹേഷും തമ്മിൽ ചില വ്യക്തിപരമായ പ്രശ്നം നിലനിന്നിരുന്നുവെന്നും ഇതിന്റെ പേരിൽ വാക്ക് തർക്കമുണ്ടാവുകയും മഹേഷ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് കുതിച്ചെത്തിയ പൊലീസ് മഹേഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി മഹേഷ് കൊലപാതകം, വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. പ്രശാന്തും കെലയടക്കമുള്ള കേസിലെ പ്രതിയാണ്. സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്ത കാലത്ത് പരസ്പരം ശത്രുക്കളായെന്നാണ് അറിയുന്നത്.


Keywords:  Kerala, Kasaragod, Top-Headlines, Crime, Arrest, Police, Assault, Case, Killed, Assault case in Kasaragod; one arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia