Case transferred | മകളെ കാറിലിരുത്തി പീഡിപ്പിച്ചെന്ന പോക്‌സോ കേസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റി
Jul 25, 2022, 18:48 IST
ബദിയഡുക്ക: (www.kasargodvartha.com) മകളെ കാറിലിരുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലേയ്ക്ക് മാറ്റി. പീഡനം നടന്നതായി പറയുന്ന സ്ഥലം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരമായതിനാലാണ് കേസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റിയതെന് ബദിയഡുക്ക പൊലീസ് അറിയിച്ചു.
ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചുവയസുകാരി പീഡനത്തിനിരയായെന്നാണ് പരാതി. കൂടെ ഉണ്ടായിരുന്ന മാതാവ് ഇളയ കുട്ടിയെയും കൂട്ടി ഡോക്ടറെ കാണാന്‍ പോയ സമയത്ത് മകളെ കാറില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
മാതാവ് തിരിച്ചെത്തിയപ്പോള്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ചോദിച്ചപ്പോഴാണ് കുട്ടി സംഭവം പറഞ്ഞതെന്നാണ് മാതാവിന്റെ മൊഴി. മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ പിതാവ് ഒളിവില്‍ പോയി.

Keywords: News, Kerala, Kasaragod, Top-Headlines, Investigation, Assault, Molestation, Complaint, Police, Case, Crime, Assault case in car transferred to Kanhangad.
< !- START disable copy paste -->