എസ് ഐയെ മര്‍ദിച്ചതിന് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് 500 രൂപ പിഴയടച്ചു; തീര്‍പ്പായത് 1997 ലെ കേസ്
Jul 4, 2018, 11:10 IST
കാസര്‍കോട്: (www.kasargodvartha.com 04.07.2018) എസ് ഐയെ മര്‍ദിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് 500 രൂപ പിഴയടച്ചു. ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് നായന്മാര്‍മൂലയിലെ പി.ബി. അഹ് മദ് ആണ് പിഴയടച്ചത്. 1997 ഡിസംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം.
പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ആരിക്കാടി ദേശീയപാതയില്‍ വെച്ച് പി.ബി അഹ് മദ് ഓടിച്ച കാര്‍ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തിയപ്പോള്‍ അന്ന് എസ്‌ഐയായിരുന്ന കെ.കൃഷ്ണകുമാറുമായി വാക്കേറ്റമുണ്ടായി. എസ്‌ഐയെ മര്‍ദിച്ചുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ 2004 ജൂണ്‍ 22ന് കാസര്‍കോട് മജിസ്‌ട്രേറ്റ് കോടതി ഒരു മാസം ശിക്ഷ വിധിച്ചു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഉചിതമായ ശിക്ഷ തീരുമാനിക്കാമെന്നു വിധിച്ചു. എന്നാല്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വാറണ്ടും പുറപ്പെടുവിച്ചു.
അതനുസരിച്ച് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ പി.ബി. അഹ് മദിന് ഒരു മാസം ശിക്ഷ എന്നുള്ളത് ഇളവു ചെയ്ത് 500 രൂപ പിഴയടക്കാന്‍ വിധിക്കുകയായിരുന്നു. ഇതേ സംഭവവുമായി ബന്ധപ്പെട്ട് പി.ബി.അഹമ്മദ് നല്‍കിയ പരാതിയില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്കു കോടതി ശിക്ഷ വിധിച്ചിരുന്നുവെങ്കിലും അപ്പീലില്‍ ഹൈക്കോടതി റദ്ദ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, court, Fine, Assault, Attack, Crime, Assault case; Fine for Ex Panchayat President
< !- START disable copy paste -->