Complaint | മകൻ്റെ ഭാര്യയെ പിതാവ് ബലാത്സംഗം ചെയ്തതായി പരാതി; ഭർത്താവ് അടക്കം 4 ബന്ധുക്കൾക്കെതിരെ ഗാർഹിക പീഡന ആരോപണവും; പൊലീസ് അന്വേഷണം ആരംഭിച്ചു; അറസ്റ്റ് ഉടൻ ഉണ്ടാകില്ല

● 36കാരിയായ യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്.
● ഭർത്താവ് വിദേശത്താണ്.
● ബന്ധുക്കൾ 11 വർഷകാലം വിവിധ സമയങ്ങളില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
ബേക്കൽ: (KasargodVartha) മകൻ്റെ ഭാര്യയെ പിതാവ് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്ത ശേഷം സംഭവം നടന്നത് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് കൈമാറി. ഇതോടൊപ്പം വിദേശത്തുള്ള ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരന്‍, ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 36കാരിയായ യുവതിയാണ് ബലാത്സംഗ - ഗാർഹിക പീഡന പരാതിയുമായി രംഗത്ത് വന്നത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് യുവതിയെ കല്ല്യാണം കഴിച്ച് അയച്ചത്. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും 2010 മുതല്‍ 2021 വരെയുള്ള 11 വർഷകാലം വിവിധ സമയങ്ങളില്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഭർതൃപിതാവ് തന്നെ ബലാസംഗത്തിനിരയാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. വിദേശത്തുള്ള ഭർത്താവ് യുവതിയെ ശ്രദ്ധിക്കാറില്ലെന്നതടക്കമുള്ള ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തിൻ്റെ സത്യാവസ്ഥ അന്വേഷിച്ചറിയാതെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
#rapecase #domesticviolence #kerala #india #justiceforwomen #policeinvestigation