city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കാസർകോട്ട് പൊലീസിന് നേരെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ ആക്രമണം'; എസ് ഐ ഉൾപെടെ 4 പൊലീസുകാർക്ക് പരിക്ക്; യുവാവ് പിടിയിൽ

കാസർകോട്: (www.kasargodvartha.com 07.02.2022) കാസർകോട്ട് പൊലീസിന് നേരെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ ആക്രമണമെന്ന് പരാതി. എസ് ഐ ഉൾപെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. യുവാവിനെ പൊലീസ് പിടികൂടി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുന്ന എന്ന മുനീർ (42) ആണ് പിടിയിലായത്.
              
'കാസർകോട്ട് പൊലീസിന് നേരെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ ആക്രമണം'; എസ് ഐ ഉൾപെടെ 4 പൊലീസുകാർക്ക് പരിക്ക്; യുവാവ് പിടിയിൽ

നഗരത്തിലെ ഹോടെലിൽ മദ്യപിച്ച് ബഹളംവച്ചതിനെ തുടർന്ന് യുവാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഫ്‌ലയിങ് സ്‌ക്വാഡ് അംഗങ്ങളായ ബാബുരാജ്, സജിത് എന്നിവരെ ഇയാൾ ആക്രമിക്കുകയായിരുന്നുവെന്നും തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എസ് ഐ വിഷ്ണുപ്രസാദ്, പൊലീസുകാരനായ സനീഷ് എന്നിവരെയും ഇയാൾ ആക്രമിച്ചതായും പൊലീസ് പറഞ്ഞു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ വൈപർ പൊളിച്ചെടുത്താണ് ഇയാൾ ആക്രമണം നടത്തിയതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

 

ഒടുവിൽ ബലമായി യുവാവിനെ പൊലീസ് കീഴടക്കുകയായിരുന്നു. കൊലപാതകം ഉൾപെടെ നിരവധി കേസുകളിൽ പ്രതിയാണ് മുനീർ എന്ന് പൊലീസ് വ്യക്തമാക്കി.


Keywords: News, Kerala, Kasaragod, Assault, Police, Police, Attack, Crime, Arrest, Criminal-gang, Complaint, Top-Headlines, Assault against police; 4 injured.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia