Arrested | ജ്വലറി ഉടമയെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ
Jul 21, 2022, 12:45 IST
അമ്പലത്തറ: (www.kasargodvartha.com) ബൈകിൽ സഞ്ചരിക്കുകയായിരുന്ന ജ്വലറി ഉടമയെ ആക്രമിച്ച് പണം കവർച്ച ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുസ്സലാം (51), കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സത്താർ (44) എന്നിവരെയാണ് അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതികളായ മറ്റ് മൂന്ന് പേരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി. രാജപുരം ചുള്ളിക്കരയിലെ പവിത്ര ജ്വലറി ഉടമയായ ഇരിയ ബംഗ്ലാവിനു സമീപത്തെ ബാലചന്ദ്രനെ (43) ജ്വലറി അടച്ച് ബൈകിൽ വരുമ്പോൾ പ്രതികൾ ഓംനി വാനിടിച്ച് വീഴ്ത്തി പണം കവർച ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി.
റോഡിലേക്ക് തെറിച്ചുവീണ ബാലചന്ദ്രൻ്റെ നിലവിളി കേട്ട് സമീപവാസികൾ ഓടികൂടിയതോടെ സംഘം വാൻ ഓടിച്ച് കാഞ്ഞങ്ങാട് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പൊലീസ് നിമിഷ നേരം കൊണ്ട് സ്ഥലത്തെത്തി വാനിനെ പിന്തുടർന്നെങ്കിലും അക്രമിസംഘം പെരൂർ വളവിൽ വാൻ ഉപേക്ഷിച്ച് കാട്ടിൽ മറയുകയായിരുന്നു.
Keywords: Ambalathara, Kasaragod, Kerala, News, Top-Headlines, Arrest, Police, Case, Theft, Robbery, Crime, Investigation, Assault against Jwellery owner; 2 arrested. < !- START disable copy paste -->