Assault | ഐസ്‌ക്രീം പാര്‍ലര്‍ ഉടമയെയും ഭാര്യയെയും വീടുകയറി അക്രമിച്ചതായി പരാതി; 'കാരണം വഴിത്തര്‍ക്കം'; 3 പേര്‍ക്കെതിരെ അന്വേഷണം
Mar 21, 2023, 18:36 IST
കുമ്പള: (www.kasargodvartha.com) ഐസ്‌ക്രീം പാര്‍ലര്‍ ഉടമയെയും ഭാര്യയെയും മൂന്നംഗ സംഘം വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. കുമ്പളയിലെ ഐസ്‌ക്രീം പാര്‍ലര്‍ ഉടമയും യൂത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ഗുരുപ്രസാദ് കാമത്തിനെ (43) യാണ് ഗുരുതര പരുക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യ ഭവ്യയ്ക്കും നിസാര പരുക്കേറ്റതായാണ് പരാതി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ഗുരുപ്രസാദ് കാമത്തിന്റെ 30 സെന്റ് സ്ഥലത്തില്‍ നിന്നും റോഡരികിലെ ഏഴ് സെന്റ് സ്ഥലം കുമ്പളയിലെ വ്യാപരിയായ ബാവണ്ണ റൈക്ക് വില്‍പന നടത്തിയിരുന്നു. ഇതിനുശേഷം വേറെ വഴിയുണ്ടായിട്ടും ഗുരുപ്രസാദ് കാമത്തിന്റെ വീട്ടുപറമ്പിലൂടെ തന്നെ പോകുന്നതിനെ കുറിച്ച് ചോദിച്ചതിന്റെ പേരിലാണ് മൂന്നംഗ സംഘം ഇരുമ്പ് വടി, ഹെല്‍മറ്റ്, ഇഷ്ടിക തുടങ്ങിയ മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഗുരുപ്രസാദ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Complaint, Investigation, Crime, Assault against ice cream shop owner.
< !- START disable copy paste -->