city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി ടി ഇ കൈയ്യില്‍ കയറി പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതായി അസം സ്വദേശിനിയുടെ പരാതി; കാസര്‍കോട് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 28.10.2018) ടി ടി ഇ കൈയ്യില്‍ കയറി പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതായുള്ള അസം സ്വദേശിനിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. മംഗളൂരു-ചെന്നൈ എക്സ്പ്രസില്‍ വെച്ചാണ് സംഭവം. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന തന്നെ ശുചിമുറിക്ക് സമീപം വെച്ച് ടി ടി ഇ കൈയ്യില്‍ കയറി പിടിക്കുകയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴായിരുന്നു സംഭവമെന്ന് പറയുന്നു. യുവതി ബഹളം വെച്ചതോടെ ടി ടി ഇ ഇറങ്ങിയോടുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് യുവതി അവിടെ പരാതി നല്‍കിയത്. സംഭവം കാസര്‍കോട്ടു വെച്ചായതിനാല്‍ കാസര്‍കോട് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. ടി ടി ഇയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

ടി ടി ഇ കൈയ്യില്‍ കയറി പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതായി അസം സ്വദേശിനിയുടെ പരാതി; കാസര്‍കോട് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Crime, Railway, Train, Assam girl's Complaint against TTE; Railway Police investigation started
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia