മദ്യലഹരിയില്‍ അയല്‍വാസിക്കു നേരെ അക്രമം; വിവരമറിഞ്ഞെത്തിയ എ എസ് ഐയുടെ നെഞ്ചത്ത് ആഞ്ഞുചവിട്ടി, പ്രതി അറസ്റ്റില്‍, പോലീസ് പോയതിനു പിന്നാലെ അറസ്റ്റിലായ പ്രതിയുടെ ഭാര്യ മര്‍ദനമേറ്റ അയല്‍വാസിയുടെ ഭാര്യയെയും മകളെയും മര്‍ദിച്ചു
Mar 9, 2019, 20:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.03.2019) മദ്യലഹരിയില്‍ പരാക്രമം നടത്തുന്നുണ്ടെന്നറിഞ്ഞ് എത്തിയ എസ് ഐയെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തുകയും പോലീസുകാരനെ മര്‍ദിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു. കൊളവയല്‍ സുനാമി കോളനിയിലെ രാജേഷി (37)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി രാജേഷ് മദ്യലഹരിയില്‍ അയല്‍വാസിയായ കുട്ട്യനെ മര്‍ദിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ കണ്‍ട്രോള്‍ റൂം എ എസ് ഐ എം ടി അജയകുമാറിനെയാണ് കൃഷ്ണന്‍ നെഞ്ചത്ത് ചവിട്ടി വീഴ്ത്തിയത്.
തടയാന്‍ ചെന്ന സീനിയര്‍ പോലീസ് ഓഫീസര്‍ ഷിനുവിനെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതിന് പിന്നാലെ രാജേഷിന്റെ ഭാര്യ സുനിത കുട്ട്യന്റെ ഭാര്യ സുശീലയെയും മകള്‍ ചിത്രയെയും മര്‍ദിക്കുകയും ചിത്രയുടെ കഴുത്തിന് പിടിച്ച് ചുവരിലിടിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Kanhangad, ASI attacked by drunkard; Arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Crime, Kanhangad, ASI attacked by drunkard; Arrested
< !- START disable copy paste -->