city-gold-ad-for-blogger

അഷ്‌റഫ് കൊലക്കേസ്; പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി: (www.kasargodvartha.com 24.11.2017) സിപിഎം പ്രവര്‍ത്തകനായ പാനൂര്‍ തഴയില്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. തലശേരി സെഷന്‍സ് കോടതി ജഡ്ജി ടി.കെ. വിനോദ് കുമാറാണ് കേസിലെ പ്രതികളായ ആറ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

അഷ്‌റഫ് കൊലക്കേസ്; പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കുറ്റ്യേരിയിലെ ജിത്തു, രാജീവന്‍, ഇരുമ്പന്‍ അനീശന്‍, പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവരാണ് പ്രതികള്‍. 50,000 രൂപ പിഴയും അടക്കാന്‍ വിധിച്ചിട്ടുണ്ട്. കേസില്‍ 22 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും കൊലപാതകത്തിന് ഉപയോഗിച്ച വാളുകള്‍ ഉള്‍പ്പെടെ പത്ത് തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

2002 ഫെബ്രുവരി 15 നായിരുന്നു പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അഷ്‌റഫിനെ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Murder-case, News, Kerala, Court, Crime, Life Imprisonment, Ashraf murder case; Life Imprisonment for RSS activists.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia