city-gold-ad-for-blogger

Arrest | വന്ദേ ഭാരതിന് നേരെ കല്ലേറും റെയിൽ പാളത്തിൽ കല്ല് വെച്ച് അട്ടിമറി ശ്രമവും: കേസുകളിൽ 2 പ്രതികൾ അറസ്റ്റിൽ; ഒരാൾ പ്രായപൂർത്തിയാവാത്ത കൗമാരക്കാരൻ

Arrests Made in Vande Bharat Stone Pelting and Sabotage Cases
Photo: Arranged
● വന്ദേ ഭാരത് എക്സ്പ്രസിന് കല്ലേറുണ്ടായത് കഴിഞ്ഞ എട്ടിന് പൂച്ചക്കാട് 
● കളനാട് പാളത്തിൽ കല്ല് വെച്ച കേസിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ.
● കൂടുതൽ അന്വേഷണം നടത്തുന്നതായി റെയിൽവേ പൊലീസ് 

കാസർകോട്: (KasargodVartha) വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞതും, ട്രെയിൻ പാളത്തിൽ കല്ല് വെച്ച് അട്ടിമറി നടത്താൻ ശ്രമിച്ചതുമായ കേസുകളിൽ പ്രതികളെ റെയിൽവെ പൊലീസ് പിടികൂടി. ആർപിഎഫ് സി ഐ എം അക്ബർ അലി, ആർപിഎഫ് ട്രെയിൻ ഇന്റലിജൻസ് ടീം, കാസർകോട് എസ്ഐ എം ദിനേശ് ബാബു  എന്നിവരുടെ നേതൃത്വത്തിലുള്ള ആർപിഫ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Arrests Made in Vande Bharat Stone Pelting and Sabotage Cases

വന്ദേഭാരത് എക്സ്പ്രസിന് പൂച്ചക്കാട് വെച്ച് എട്ടിനാണ് കല്ലേറുണ്ടായത്. ഈ കേസിൽ 17 വയസുള്ള പ്രായപൂർത്തിയാവാത്ത ഒരു കൗമാരക്കാരനെയാണ് റെയിൽവേ ആർ പി എഫ് സംഘം അറസ്റ്റ് ചെയ്തത്. കളനാട് റെയിൽവേ പാളത്തിൽ ചൊവ്വാഴ്ച പുലർച്ചെ കല്ല് വെച്ച സംഭവത്തിൽ പത്തനംതിട്ടയിലെ അഖിൽ ജോൺ മാത്യു (21) നെ അറസ്റ്റ് ചെയ്തു. 

പിടികൂടിയ പ്രതികളെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ആർപിഎഫ് സി ഐ എം അക്ബർ അലി പറഞ്ഞു.

#VandeBharat #RailwaySafety #KeralaNews #CrimeReport #RPF #IndianRailways

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia