ഡല്‍ഹി പോലീസിന്റെ പിടിയിലായ കാസര്‍കോട് സ്വദേശി തസ്ലീമിനും മറ്റു രണ്ടു പേര്‍ക്കും തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് റിപോര്‍ട്ട്; ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച നേതാവായ തസ്ലീം അടങ്ങുന്ന സംഘം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ 2 കോടി രൂപയ്ക്ക് പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രത്തില്‍ നിന്നും കരാര്‍ നേടിയിരുന്നതായും പോലീസ്
Jan 22, 2019, 09:56 IST
കാസര്‍കോട്: (www.kasargodvartha.com 22.01.2019) ഡല്‍ഹി പോലീസിന്റെ പിടിയിലായ കാസര്‍കോട് ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മുഹ്ത്തസിമും മറ്റു രണ്ടു പേര്‍ക്കും തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് റിപോര്‍ട്ടുകള്‍. ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച നേതാവായ തസ്ലീം അടങ്ങുന്ന സംഘം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ രണ്ടു കോടി രൂപയ്ക്ക് പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രത്തില്‍ നിന്നും കരാര്‍ നേടിയിരുന്നതായും പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ദക്ഷിണേന്ത്യയിലെ ആര്‍ എസ് എസ് നേതാക്കളെ വധിക്കാന്‍ ഇവര്‍ രണ്ടു കോടിയുടെ കരാര്‍ നേടിയിരുന്നതായാണ് ഡല്‍ഹി പോലീസ് പറയുന്നത്. റിപ്പബ്ലിക് ദിനത്തില്‍ പലയിടത്തും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും സൂചനകള്‍ പുറത്തുവരുന്നു. മുഹ്ത്തസിമിനെ കൂടാതെ അഫ്ഗാന്‍ സ്വദേശി വാലി മുഹമ്മദ് സൈഫി, ഡല്‍ഹി സ്വദേശി ഷെയ്ഖ് റിയാജുദ്ദീന്‍ എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ദക്ഷിണേന്ത്യയിലെ ആര്‍ എസ് എസ് നേതാക്കളെ വധിക്കാനുള്ള ഗൂഡാലോചനാക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയാണ് ഇവരെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.
ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗവും ഉദുമ മണ്ഡലം കണ്‍വീനറുമായിരുന്നു തസ്ലീം. കഴിഞ്ഞ 11 നാണ് കാസര്‍കോട് പോലീസിന്റെ സഹായത്തോടെ ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ തസ്ലീമിനെ ചട്ടഞ്ചാലിലെ ബന്ധുവീട്ടില്‍ വെച്ച് പിടികൂടിയത്. ബാക്കി രണ്ടുപേരും ഡല്‍ഹിയില്‍ അറസ്റ്റിലാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Chembarika, arrest, delhi, Police, Crime, Arrested Thasleem and Gang have connection with Terror group
< !- START disable copy paste -->