Investigation | ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രവാദിനിയെയും ഭർത്താവിനെയും കാസർകോട്ടെ സ്വർണക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി; പൂച്ചക്കാട്ടെ വീട്ടിൽ ജനം തടിച്ചുകൂടി
● വൈദ്യപരിശോധനയും മറ്റും നടത്തിയ ശേഷമായിരിക്കും ഇവരെ പൂച്ചക്കാട്ടെ വീട്ടിൽ കൊണ്ടുപോകുകയെന്നാണ് അറിയുന്നത്.
● സ്വർണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വിവരമാണ് പൊലീസ് നൽകുന്നത്.
● ഗഫൂർ ഹാജിയുടെ വീടുമായി ഏതാനും വർഷമായി അടുപ്പത്തിലായിരുന്നു ശമീമയും ഉബൈസും.
കാസർകോട്: (KasargodVartha) പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈതുൽ റഹ്മയിലെ എം സി അബ്ദുല്‍ ഗഫൂർ ഹാജി (55) യുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമയെയും (38) ഭർത്താവ് ഉബൈസിനെയും (38) സ്വർണം വിൽപന നടത്തിയ കാസർകോട്ടെ സ്വർണക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കാസർകോട്ടെ നിരവധി സ്വർണക്കടയിൽ ഇവർ സ്വർണം നൽകിയതായി വിവരമുണ്ട്. അവിടങ്ങളിലെ തെളിവെടുപ്പിന് കൊണ്ടുപോകുമോയെന്ന കാര്യം വ്യക്തമല്ല. അതിനിടെ സംഭവം നടന്ന ഗഫൂർ ഹാജിയുടെ വീട്ടിൽ പ്രതികളെ എത്തിക്കുമെന്ന വിവരം അറിഞ്ഞ് പൂച്ചക്കാട്ടെ വീട്ടിൽ ജനം തടിച്ചുകൂടിയിരിക്കുകയാണ്.
വൈദ്യപരിശോധനയും മറ്റും നടത്തിയ ശേഷമായിരിക്കും ഇവരെ പൂച്ചക്കാട്ടെ വീട്ടിൽ കൊണ്ടുപോകുകയെന്നാണ് അറിയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. സ്വർണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വിവരമാണ് പൊലീസ് നൽകുന്നത്.
ഗഫൂർ ഹാജിയുടെ വീടുമായി ഏതാനും വർഷമായി അടുപ്പത്തിലായിരുന്നു ശമീമയും ഉബൈസും. ഈ ബന്ധം മുതലെടുത്ത് സ്വർണം കൈക്കലാക്കിയെന്നും വിവരങ്ങൾ പുറത്തറിയാതിരിക്കാൻ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയെന്നുമാണ് സംശയിക്കുന്നത്. ഉബൈസിനെയും ശമീമയെയും കൂടാതെ മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി ആഇശ (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
#GafurHaji #KasargodMurder #GoldSale #PoliceInvestigation #MurderCase #Crime