Death | ആര്‍മി പരിശീലന കേന്ദ്രത്തിലെ 19കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; അധ്യാപകനെതിരെ ആരോപണവുമായി കുടുംബം

● ജോലി കഴിഞ്ഞെത്തിയ മാതാവാണ് മകളെ മരിച്ചനിലയില്‍ കണ്ടത്.
● അടൂരിലെ ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥിനി.
● അധ്യാപകന്‍ വൈരാഗ്യത്തോടെ പെരുമാറിയെന്ന് കുടുംബം.
● അസ്വാഭാവിക മരണത്തിന് കൂടല്‍ പൊലീസ് കേസെടുത്തു.
പത്തനംതിട്ട: (KasargodVartha) കൂടലില്‍ 19കാരിയെ വാടക വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുറിഞ്ഞകല്‍ മുണ്ടന്‍വലയില്‍ ആദര്‍ശ് - രാജി ദമ്പതികളുടെ മകള്‍ ഗായത്രിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം പുറത്തറിയുന്നത്. ഗായത്രിയുടെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് ആംബുലന്‍സ് വരുത്തി ഗായത്രിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടൂരില്‍ പ്രവര്‍ത്തിക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലനകേന്ദ്രത്തിലെ അഗ്‌നിവീര്‍ കോഴ്‌സ് വിദ്യാര്‍ഥിനിയാണ്. ഇവിടത്തെ അധ്യാപകനായ വിമുക്ത ഭടന്‍ മാനസികമായി പ്രയാസപ്പെടുത്തുന്നതായി പെണ്‍കുട്ടി പറഞ്ഞിട്ടുള്ളതായി വീട്ടുകാര്‍ ആരോപിച്ചു. അധ്യാപകന്‍ വൈരാഗ്യത്തോടെ ഗായത്രിയോട് പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും അമ്മ പറഞ്ഞു.
വീട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കൂടല്‍ പൊലീസ് കേസെടുത്തു. ഗായത്രിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കൂ, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!
A 19-year-old Agniveer trainee at an army recruitment training center in Adoor was found dead at her rented house in Koodal. Her family alleges that a teacher at the center mentally harassed her. Police have registered a case of unnatural death and are investigating.
#ArmyTraineeDeath #Koodal #Adoor #UnnaturalDeath #Suicide #Investigation