അര്‍ഫാസ് അറസ്റ്റിലായത് ക്വാര്‍ട്ടേഴ്‌സ് ഉടമയായ സ്ത്രീയെയും വീട്ടുകാരെയും പായസത്തില്‍ മയക്കുമരുന്ന് നല്‍കി വീട് കൊള്ളയടിക്കാനുള്ള പദ്ധതിക്കിടെ; കവര്‍ച്ചാ സംഘത്തില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരും
Oct 2, 2017, 23:50 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2017) കവര്‍ച്ച നടത്തുന്നതിനുള്ള ആയുധങ്ങളുമായി പോലീസ് അറസ്റ്റ് ചെയ്ത തളങ്കര ബാങ്കോട് സ്വദേശിയും ദേളി കോളിയടുക്കത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് അഫ്‌റാസ് (22) ക്വാര്‍ട്ടേഴ്‌സ് ഉടമയായ സ്ത്രീയെയും വീട്ടുകാരെയും പായസത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി വീട് കൊള്ളയടിക്കാന്‍ പദ്ധതിയിട്ടതായി പോലീസ് വ്യക്തമാക്കി. ഇവരുടെ പദ്ധതി സംബന്ധിച്ച് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാത്രി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അഫ്‌റാസ് പിടിയിലായത്.
ഇവരുടെ സംഘത്തില്‍ പെട്ട രണ്ട് സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ ഉടന്‍ വലയിലാകുമെന്ന് പോലീസ് പറഞ്ഞു. അഫ്‌റാസ് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ഉടമയും രണ്ടും സ്ത്രീകളും മാത്രമാണ് തൊട്ടടുത്ത വീട്ടില്‍ കഴിയുന്നതെന്ന് മനസ്സിലാക്കിയ പ്രതികള്‍ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. അഫ്‌റാസിന്റെ ജന്മദിനമാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കലര്‍ത്തിയ പായസം സ്ത്രീകള്‍ക്ക് നല്‍കാനായിരുന്നു ഇവരുടെ പദ്ധതി.
പദ്ധതി പാളിയാല്‍ തലക്കടിച്ച് അപായപ്പെടുത്തി കൊള്ളയടിക്കാനാണ് ലക്ഷ്യമിട്ടതെന്ന് അറസ്റ്റിലായ അഫ്‌റാസ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലാകാനുള്ള രണ്ട് സ്ത്രീകളും പുരുഷന്‍മാരും മറ്റേതെങ്കിലും കവര്‍ച്ചാ കേസില്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുന്നതായി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അഫ്‌റാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് ആലോചിക്കുന്നുണ്ട്.
കാസര്‍കോട് ടൗണ്‍ പോലീസ് അഡീ. എസ് ഐ ഗംഗാധരനും സംഘവുമാണ് അഫ്‌റാസിനെ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്.
Related News: ആക്‌സോ ബ്ലേഡും കട്ടിംഗ്പ്ലയറും ഉളിയുമായി അര്‍ദ്ധരാത്രി റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് കവര്‍ച്ചാ പരമ്പര; ടി.വി, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് ഉള്‍പെടെ മോഷണ മുതലുകള്‍ പിടിച്ചെടുത്തു, പ്രതിഅറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Robbery, Arrest, Accuse, Crime, News, Youth, Thalangara, Police, Muhammed Afraz.