city-gold-ad-for-blogger

സമാന്തര ബാർ നടത്താൻ ശ്രമിച്ചോ? ആൻ്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു; വാഴവറ്റയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Court grants 24-hour Excise custody of Reporter TV owner Anto Augustine in fake liquor case; HC denies bail
Photo Credit: Facebook/ Anto Augustine/ Enhanced by GPT

● വാഴവറ്റയിലെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യശേഖരമാണ് എക്സൈസ് കണ്ടെത്തിയത്
● വീടിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ 2025-ലെ നികുതി രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി
● പിടിച്ചെടുത്തതിൽ 43 ലിറ്ററിലധികം വിദേശ നിർമ്മിത വിദേശ മദ്യമുണ്ടെന്നാണ് കണ്ടെത്തൽ
● വിദേശ യാത്രകളെക്കുറിച്ചും പാസ്പോർട്ട് വിവരങ്ങളും എക്സൈസ് വിശദമായി പരിശോധിക്കും

കൽപ്പറ്റ: (KasargodVartha) അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ വിശദമായി ചോദ്യം ചെയ്യാൻ കോടതി എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 2026 സെപ്റ്റംബർ 20 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിവരെയാണ് കസ്റ്റഡി സമയം. കസ്റ്റഡിയിൽ വിട്ടുകിട്ടിയ സാഹചര്യത്തിൽ ആൻ്റോയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

വയനാട് വാഴവറ്റയിലെ മൂങ്ങനാനിയില്‍ വീട്ടില്‍ ആന്റോയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് കോടതിയില്‍ വലിയ വാദങ്ങള്‍ നടന്നിരുന്നു. വാഴ വറ്റയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം ഏതു മാര്‍ഗ്ഗമാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എക്‌സൈ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. 

അതിനിടെ 2026 സെപ്റ്റംബർ 18 വെള്ളിയാഴ്ച ആൻ്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഈ ഹർജി ഹൈക്കോടതി വരുന്ന ചൊവ്വാഴ്ച (2026 സെപ്റ്റംബർ 22) പരിഗണിക്കുന്നതിനായി മാറ്റിയിരിക്കുകയാണ്. നേരത്തെ, ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിക്ക് സമൂഹത്തിലുള്ള സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സ്വതന്ത്ര അന്വേഷണം തടസ്സപ്പെടുത്താനുമുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ്റെ ശക്തമായ വാദമാണ് ജാമ്യം നിഷേധിക്കാൻ പ്രധാന കാരണമായത്.

ഉടമസ്ഥാവകാശം തെളിയിച്ച് 2025-ലെ നികുതി രേഖ

അളവിൽ കവിഞ്ഞ 67 ലിറ്റർ മദ്യശേഖരമാണ് ആൻ്റോ അഗസ്റ്റിൻ്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് എക്സൈസ് കണ്ടെത്തിയത്. എന്നാൽ ഇത് ആൻ്റോ അഗസ്റ്റിൻ്റേത് അല്ലെന്നും, കേസിൻ്റെ ഭാഗമായി നേരത്തെ മറ്റൊരാൾക്ക് അറ്റാച്ച് ചെയ്ത് നൽകിയിട്ടുള്ളതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ 2025-ൽ ആൻ്റോ അഗസ്റ്റിൻ്റെ പേരിൽ നികുതി അടച്ച രേഖകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയതോടെ ഈ വാദം പൊളിയുകയായിരുന്നു.

ഇത്രയധികം മദ്യശേഖരം എന്തിന്, ആർക്കുവേണ്ടി വീട്ടിൽ സൂക്ഷിച്ചു, ഇതിൻ്റെ സോഴ്സ് (ഉറവിടം) എന്താണ് എന്നിവ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. പിടിച്ചെടുത്തതിൽ 43 ലിറ്ററിലധികം വരുന്ന വിദേശ നിർമ്മിത വിദേശ മദ്യം എങ്ങനെ എത്തിച്ചു, ഇതിന് പിന്നിൽ ആരെങ്കിലും ഉണ്ടോ, നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളും കണ്ടെത്തണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. അനധികൃത മദ്യക്കടത്തിൽ അന്തർസംസ്ഥാന മാഫിയകളുടെ സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലുണ്ട്.

സമാന്തര ബാർ ശ്രമമോ? പാസ്പോർട്ട് പരിശോധിക്കും

ആൻ്റോ അഗസ്റ്റിൻ്റെ കസ്റ്റഡി അപേക്ഷയിലെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രതി വീട്ടിൽ സമാന്തര ബാർ നടത്താൻ ശ്രമം നടത്തിയോ എന്ന് പരിശോധിക്കണമെന്ന് എക്സൈസ് കോടതിയിൽ ആവശ്യപ്പെട്ടു. ബിൽഡിംഗിലെ രണ്ടാമത്തെ നില തരം മാറ്റുന്നതിന് ആൻ്റോ അപേക്ഷ നൽകിയിരുന്നു. ഇത് അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തി പഞ്ചായത്ത് നേരത്തെ നോട്ടീസ് നൽകിയിരുന്നു. കെട്ടിട നിർമ്മാണ നിബന്ധനകൾ പാലിച്ചല്ല പണിതത്. ആൽക്കഹോൾ അടങ്ങിയ പാനീയം നിർമ്മിച്ചത് വീട്ടിലാണോ എന്നും എക്സൈസിന് പരിശോധിക്കേണ്ടതുണ്ട്.

ആൻ്റോ അഗസ്റ്റിൻ്റെ വിദേശ യാത്രകളും വിശദമായി പരിശോധിക്കും. വിദേശ നിർമ്മിത വിദേശമദ്യത്തിൻ്റെ യഥാർത്ഥ ഉറവിടം കണ്ടെത്തണം. ഇതിനായി പാസ്പോർട്ട് പരിശോധിക്കണം, വിദേശ മദ്യം എത്തിച്ച മാർഗ്ഗം, ഉറവിടം, ഇടനിലക്കാർ, വിതരണ ശൃംഖല, ഇതുമായി ബന്ധപ്പെട്ട ആളുകൾ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ എക്സൈസ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജമദ്യ വിതരണം സംബന്ധിച്ച വലിയൊരു ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഈ ചോദ്യം ചെയ്യലിൽ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Court grants 24-hour Excise custody of Reporter TV owner Anto Augustine for detailed interrogation in the Wayanad illegal liquor possession case.

#AntoAugustine #ReporterTV #ExciseCase #WayanadNews #KeralaPolice #MalayalamCrimeNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia