സാമൂഹ്യദ്രോഹികളുടെ വിളയാട്ടം; ജനല്‍ ഗ്ലാസ് തകര്‍ത്ത് സ്‌കൂള്‍ ക്ലാസ് മുറി തീയിട്ടുനശിപ്പിച്ചു
Feb 12, 2019, 10:29 IST
ചെറുവത്തൂര്‍: (www.kasargodvartha.com 12.02.2019) കാടങ്കോട്ട് സാമൂഹ്യദ്രോഹികളുടെ വിളയാട്ടം. കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്ലാസ് തീയിട്ടു നശിപ്പിച്ചു. സ്‌കൂളിന്റെ നെല്ലിക്കാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ യു പി വിഭാഗത്തിലെ ആറാം ക്ലാസ് മുറിയാണ് ജനാലയുടെ ഗ്ലാസ് തകര്‍ത്ത് അതില്‍കൂടി തീ എറിഞ്ഞ് നശിപ്പിച്ചത്.
മുറിയിലുണ്ടായിരുന്ന അലമാരയിലും മുകളിലും സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും കുട്ടികളുടെ പ്രോജകട് റിപ്പോര്‍ട്ടുകളും കത്തിനശിച്ചു. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. വിവരമറിയച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Anti socials attack in Kadangod; School set fire, Cheruvathur, kasaragod, news, Attack, Crime, fire, school, Police, enquiry, Kerala.

മുറിയില്‍ പൂഴി വിതറിയ നിലയിലും മുറിക്ക് പുറത്ത് പൂഴി നിറച്ച കൂട്ടയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചന്തേര പോലീസ് അറിയിച്ചു.