city-gold-ad-for-blogger

ലഹരിയുടെ മറവിൽ രാത്രികാലങ്ങളിൽ വീടുകളിലേക്ക് 'എത്തിനോട്ടം'; പെർവാഡ് കടപ്പുറത്ത് സാമൂഹിക വിരുദ്ധ ശല്യമെന്ന് പരാതി

Representational image of Kerala police night patrol and investigation
Photo Credit: Website/ Kerala Police

● പുരുഷന്മാർ അന്യസംസ്ഥാനങ്ങളിലും ഗൾഫിലുമുള്ള വീടുകളാണ് ഇവർ ലക്ഷ്യമിടുന്നത്
● രാത്രികാലങ്ങളിൽ സ്ത്രീകൾ പുറത്തിറങ്ങി ബഹളം വെച്ചാൽ ഇവർ ഉടൻ ഓടി രക്ഷപ്പെടും
● എത്തിനോട്ടത്തിന് പുറമെ ചില വീടുകളിൽ മോഷണശ്രമങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്
● ഗൾഫിൽ നിന്നെത്തിയ ഒരു കുടുംബനാഥനാണ് കുമ്പള പൊലീസിൽ പരാതി നൽകിയത്
● സംശയിക്കുന്നവരുടെ പേരുകൾ ഉൾപ്പെടെ പരാതിക്കാരൻ പൊലീസിന് കൈമാറിയിട്ടുണ്ട്

കുമ്പള: (KasargodVartha) പെർവാഡ് കടപ്പുറത്ത് ലഹരിയുടെ മറവിൽ രാത്രികാലങ്ങളിൽ വീടുകളിലേക്ക് 'എത്തിനോട്ടം' പതിവാക്കുന്നതായി പരാതി. രാത്രിയെ പകലാക്കി കടപ്പുറത്ത് തങ്ങുന്ന സാമൂഹിക വിരുദ്ധരാണ് ഇത്തരത്തിൽ വീടുകളിൽ അതിക്രമിച്ചു കയറി എത്തിനോക്കുന്നത്. ഇതുമൂലം പ്രദേശത്തെ സ്ത്രീകൾ കടുത്ത ഭയാശങ്കയോടെയാണ് കഴിയുന്നതെന്ന് കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ നാട്ടുകാർ വ്യക്തമാക്കുന്നു.

ലക്ഷ്യം പുരുഷന്മാരില്ലാത്ത വീടുകൾ

വീടുകളിലെ പുരുഷന്മാർ അന്യസംസ്ഥാനങ്ങളിലും ഗൾഫിലും മറ്റും ജോലിക്ക് പോയ വീടുകളാണ് ഇത്തരം സാമൂഹിക വിരുദ്ധർ കൂടുതലായും ലക്ഷ്യമിടുന്നത്. മാസങ്ങളോളമായി ഈ പ്രദേശത്ത് എത്തിനോട്ടം തുടരുകയാണ്. രാത്രികാലങ്ങളിൽ സ്ത്രീകൾ പുറത്തിറങ്ങി ബഹളം വെച്ചാൽ ഇവർ ഉടൻ തന്നെ ഓടി രക്ഷപ്പെടും. എത്തിനോട്ടത്തിന് പുറമെ ചില വീടുകളിൽ മോഷണശ്രമങ്ങൾ നടക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്.

പേരുകൾ കൈമാറി; പൊലീസിൽ പരാതി

സാമൂഹിക വിരുദ്ധരുടെ ശല്യം പരിധിവിട്ടതോടെ സഹിക്കെട്ട് നാട്ടിലെത്തിയ ഒരു കുടുംബനാഥനാണ് ഇപ്പോൾ കുമ്പള പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. രാത്രികാലങ്ങളിൽ വീടുകൾക്ക് സമീപം കണ്ടതായി പറയുന്നവരുടെ പേരുകളും പരാതിക്കാരൻ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങൾളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Residents of Perwad Beach in Kumbla have lodged a police complaint against anti-social elements peeping into homes under the influence of drugs, particularly targeting families of NRI workers.

#KumblaPolice #PerwadBeach #KasaragodNews #KeralaPolice #LocalNewsMalayalam #CrimeNewsKerala #Kasargod #MalayalamNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia