city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആന്റി ചൈല്‍ഡ് ലേബര്‍ ടാസ്‌ക് ഫോഴ്‌സ് റെയ്ഡ്; ആഭരണ നിര്‍മാണ ശാലയില്‍ നിന്നും ബാലവേല നടത്തുകയായിരുന്ന കുട്ടിയെ മോചിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.02.2020) ബാലവേല, ബാലഭിക്ഷാടന, ബാലചൂഷണ, തെരുവ് ബാല്യ രഹിത കേരളം എന്ന ലക്ഷ്യത്തിനായി ആവിഷ്‌കരിച്ച ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ആന്റി ചൈല്‍ഡ് ലേബര്‍ ജില്ലാ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലവേല വിരുദ്ധ പരിശോധനയില്‍ കാസര്‍കോട് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം ജുവല്‍സ് എന്ന സ്വര്‍ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും തൊഴിലില്‍ ഏര്‍പെട്ട കുട്ടിയെ മോചിപ്പിച്ചു.

ആന്റി ചൈല്‍ഡ് ലേബര്‍ ടാസ്‌ക് ഫോഴ്‌സ് റെയ്ഡ്; ആഭരണ നിര്‍മാണ ശാലയില്‍ നിന്നും ബാലവേല നടത്തുകയായിരുന്ന കുട്ടിയെ മോചിപ്പിച്ചു

ശരണ ബാല്യം ചൈല്‍ഡ് റസ്‌ക്യൂ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ കുട്ടിയെ പണിയെടുപ്പിക്കുന്നതായി കണ്ടെത്തിയത്. റസ്‌ക്യൂ ചെയ്ത കുട്ടിയെ കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കാസര്‍കോട് അസി. ലേബര്‍ ഓഫീസര്‍ എം ജയകൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ശരണ ബാല്യം ചൈല്‍ഡ് റസ്‌ക്യൂ ഓഫീസര്‍ അശ്വിന്‍ ബി, ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനീഷ് ജോസ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ഔട്ട് റീച്ച് വര്‍ക്കര്‍ സുനിത പി, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ പ്രമോദ് കുമാര്‍ എ കെ എന്നിവര്‍ പങ്കെടുത്തു.

ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാം- ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (04994 256990), ജില്ലാ ലേബര്‍ ഓഫീസ് (256950), ചൈല്‍ഡ് ലൈന്‍ (1098).

Keywords: Kasaragod, Kerala, news, child-labour, Child, Raid, Crime, Anti child labor task force raid; one child rescued

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia