Arrested | കാസര്‍കോട് നഗരത്തിൽ മദ്യശാലയിലെ കവര്‍ചാശ്രമം: ഒരു യുവാവ് കൂടി അറസ്റ്റിൽ
Apr 9, 2024, 21:22 IST
* യുവാവിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
* മറ്റൊരു പ്രതിക്കായി തിരച്ചിൽ നടത്തിവരികയാണ്
* മറ്റൊരു പ്രതിക്കായി തിരച്ചിൽ നടത്തിവരികയാണ്
കാസര്‍കോട്: (KasargodVartha) നഗരത്തിലെ ബിവറേജസ് ഔട് ലെറ്റില്‍ നടന്ന കവര്‍ചാശ്രമത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗണേഷ് (20) ആണ് അറസ്റ്റിലായത്. മൂന്ന് പ്രതികളുള്ള കേസിൽ നേരത്തെ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമൈർ (21) അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.
ജെ സി ഭണ്ഡാരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട് ലെറ്റിൽ കഴിഞ്ഞ മാർച് ആറിന് രാത്രിയിലാണ് മോഷണ ശ്രമം നടന്നത്. മുഖം മറച്ച മൂന്നംഗ സംഘം ഷടറിന്റെ പൂട്ട് പൊളിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ ഗണേഷിനെ ബിവറേജസ് ഔട് ലെറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.