കൊച്ചിയിലെ കോടികളുടെ എംഡിഎംഎ കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ടുപേര്‍ കൂടി പിടിയില്‍
Sep 30, 2021, 12:40 IST
കൊച്ചി: (www.kasargodvartha.com 30.09.2021) കാക്കനാട്ടെ എംഡിഎംഎ കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ടുപേര്‍ കൂടി പിടിയില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശരീഫ് (30), മലപ്പുറത്തെ അര്‍ശാഖ് അബ്ദുല്‍ കരീം നൂറാന്‍ (29) എന്നിവരെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.
ഓഗസ്റ്റ് 19 ന് എക്‌സൈസും കസ്റ്റംസും കൊച്ചിയില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നാണ് മയക്കുമരുന്നും മാന്‍ കൊമ്പുമായി ഏഴ് പേര്‍ പിടിയിലായത്. കാസര്‍കോട് സ്വദേശികളായ അജ്മല്‍, മുഹമ്മദ് ഫൈസല്‍, കോഴിക്കോട്ടെ ശ്രീമോന്‍, മുഹമ്മദ് ഫവാസ്, ശംന, എറണാകുളത്തെ മുഹമ്മദ് അഫ്‌സല്‍, തൈബ, എന്നിവരാണ് അന്ന് അറസ്റ്റിലായത്.
ആദ്യം നടത്തിയ പരിശോധനയില്‍ ഏകദേശം 90 ഗ്രാം എംഡിഎംഎയും രണ്ടാമത്തെ തെരച്ചിലില്‍ ഒരു കിലോഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു. ഏകദേശം 13 കോടി രൂപയുടെ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പിന്നീട് എറണാകുളത്തെ നിഫിന്‍ താജ്, കോഴിക്കോട്ടെ ദീപേഷ് എന്നിവരും പിടിയിലാവുകയായിരുന്നു.
ലഹരിമരുന്നുകളുടെ ചില്ലറ വില്‍പനയുടെ ലഭിച്ച തുകകള്‍ മുഹമ്മദ് ശരീഫും അര്‍ശാഖും ചേര്‍ന്ന് പലതവണയായി മുഖ്യപ്രതികളുടെ അകൗണ്ടില്‍ നിക്ഷേപിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇങ്ങനെ ലഭിക്കുന്ന ചെറിയ തുകകള്‍ സമാഹരിച്ച് വലിയ തുക ആവുമ്പോഴാണ് പ്രതികള്‍ ലഹരിമരുന്നുകള്‍ വാങ്ങുന്നതെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
അതേസമയം പ്രതികളില്‍ നിന്ന് മാന്‍ കൊമ്പ് കണ്ടെടുത്ത സംഭവത്തില്‍ വനം വകുപ്പ് അന്വേഷണവും നടക്കുകയാണ്. മാന്‍ കൊമ്പ് വനം വകുപ്പിന് കൈമാറിയിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചുപേരെ പ്രതിചേര്‍ത്ത് വനംവകുപ്പ് കേസെടുക്കുകയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്യുകയുമുണ്ടായി. പ്രതികളുമായി വനംവകുപ്പ് വയനാട്ടില്‍ തെളിവെടുപ്പ് നടത്തി. മാന്‍കൊമ്പ് വയനാട് വനത്തോടുചേര്‍ന്നുള്ള റിസോര്‍ടില്‍നിന്ന് ലഭിച്ചതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

Keywords: News, Kochi, Kasaragod, Arrest, Arrest warrant, Case, Natives, Crime, Kozhikode, Accused, Top-Headlines, Police, Police-station, Another Kasargod native arrested in Kochi MDMA case.
< !- START disable copy paste -->