Ambergris Seized | കാഞ്ഞങ്ങാട്ട് 10 കോടി രൂപ വിലവരുന്ന തിമിംഗല ചര്‍ദി പിടികൂടി; 3 പേര്‍ അറസ്റ്റില്‍
Aug 28, 2022, 19:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) 10 കോടി രൂപ വിലവരുന്ന തിമിംഗല ചര്‍ദി (Ambergris) പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിഷാന്ത് കെവി (41), സിദ്ദീഖ് മാടമ്പില്ലത്ത് (31), രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദിവാകരന്‍ പി എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ഡിസിആര്‍ബി ഡിവൈ എസ് പി അബ്ദുര്‍ റഹീം, കാഞ്ഞങ്ങാട് ഡിവൈ എസ് പി, പി ബാലകൃഷ്ണന്‍ നായര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി കെ ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കാഞ്ഞങ്ങാട് ഗ്രീന്‍ലാന്‍ഡ് ടൂറിസ്റ്റ് ഹോമില്‍ വെച്ച് തിമിംഗല ചര്‍ദി പിടികൂടിയത്.
പൊലീസ് സംഘത്തില്‍ സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്, ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, ഷജീഷ്, ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.
Keywords: Latest-News,Kerala,kasaragod,Top-Headlines,Kanhangad,fish,Fish-market,Investigation,Crime,Arrested, Ambergris Worth Rs 10 Crore Seized, 3 Held. < !- START disable copy paste -->