അല്‍ത്താഫ് വധം: മുഖ്യപ്രതി ഷബീറിനെ 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
Jul 10, 2019, 12:48 IST
മംഗളൂരു: (www.kasargodvartha.com 10.07.2019) ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിനെ (48) തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബന്തിയോട് ബേക്കൂറിലെ ഷബീര്‍ മൊയ്തീനെ (36) പോലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ടു ദിവസത്തേക്കാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഷബീറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഷബീറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും പ്രതിയെ വിട്ടുകിട്ടുന്നതിനായി കുമ്പള പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കര്‍ണാടകയില്‍ പത്തോളം കേസുകളില്‍ പ്രതിയായ ഷബീര്‍ ഭട്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ വാറണ്ടുള്ളതിനാല്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കാസര്‍കോട് കോടതിയില്‍ പ്രതിയെ ഹാജരാക്കിയത്. അല്‍ത്താഫ് വധക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി കുമ്പള പോലീസ് കോടതിയുടെ അനുമതി തേടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ സബ്ജയിലില്‍ തിരിച്ചറിയല്‍പരേഡിനും വിധേയമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 23ന് ഞായറാഴ്ച രാവിലെയാണ് അല്‍ത്വാഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീടിനു സമീപത്തു നിന്നും ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഷബീറിന്റെ 10 വയസുള്ള കുട്ടിയെയും ഒപ്പം തട്ടിക്കൊണ്ടു പോയിരുന്നു. കുട്ടിയെ പിന്നീട് വിട്ടയച്ചുവെങ്കിലും അല്‍ത്വാഫിനെയും കൊണ്ട് സംഘം കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. വൈകുന്നേരത്തോടെയാണ് അല്‍ത്വാഫിനെ സംഘം വെട്ടിയത്. അതിനുമുമ്പ് ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കുകയും ചെയ്തിരുന്നു. അവശനിലയിലായ അല്‍ത്വാഫിനെ സംഘം മംഗളൂരു ദേര്‍ളകട്ടെയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. ചികിത്സ നല്‍കിയെങ്കിലും അല്‍ത്വാഫ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഉപ്പള പെരിങ്കടിയിലെ റുമൈര്‍ (20) എന്ന റുമൈസിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇനി ആറു പേരെ കൂടി പിടികൂടാനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Murder, Crime, Police, custody, Althaf murder: Shabeer sent to Police custody
< !- START disable copy paste -->