അല്‍ത്വാഫ് വധം: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പിടിയില്‍, വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രം അറസ്‌റ്റെന്ന് പോലീസ്
Jul 11, 2019, 16:00 IST
കുമ്പള: (www.kasargodvartha.com 11.07.2019) ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിനെ (48) തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പിടിയിലായി. കൊലയാളി സംഘത്തോടൊപ്പം ഉണ്ടായെന്ന് സംശയിക്കുന്ന യുവാവിനെയാണ് കുമ്പള പോലീസ് പിടികൂടിയത്. ഇൗ കേസില്‍ നേരത്തെ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതിയും അല്‍ത്വാഫിന്റെ മകളുടെ ഭര്‍ത്താവുമായ ബന്തിയോട് ബേക്കൂറിലെ ഷബീര്‍ മൊയ്തീനെ (28) യും കൂട്ടുപ്രതി ഉപ്പള പെരിങ്കടിയിലെ റുമൈര്‍ എന്ന റുമൈസിനെ(20) യുമാണ് അറസ്റ്റു ചെയ്തത്.
മറ്റു രണ്ടു പ്രതികളായ ഉപ്പളയിലെ റിയാസും ലത്വീഫും മുംബൈയിലേക്ക് കടന്നതായാണ് വിവരം. ഇവര്‍ ഗള്‍ഫിലേക്ക് പോകാന്‍ ശ്രമം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം പിടിയിലായ യുവാവിനെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് കൊലയുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 23ന് ഞായറാഴ്ച രാവിലെയാണ് അല്‍ത്വാഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീടിനു സമീപത്തു നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, Crime, accused, Murder-case, Murder, Althaf murder; One more held
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, arrest, Crime, accused, Murder-case, Murder, Althaf murder; One more held
< !- START disable copy paste -->