Booked | ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചതായി പരാതി; യുവാവിനെതിരെ പൊലീസ് കേസെടുത്തു

● 'പരാതിക്കാരൻ പ്രതിയെ വിശ്വസിച്ച് പണം നൽകി'
● '6,30,000 രൂപയിൽ 75,000 രൂപ മാത്രം തിരികെ ലഭിച്ചു'
● വിശ്വാസ വഞ്ചനയ്ക്കാണ് കേസെടുത്തത്
കാസർകോട്: (KasargodVartha) ജ്വലറിയിൽ നിന്നും ഈട് വെച്ച സ്വർണം എടുത്തു വിൽപന നടത്തിയ ശേഷം പണം തിരികെ തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
മൊഗ്രാൽ റഹ്‌മത് നഗർ താഹിറ മൻസിലെ കെ യൂസഫിന്റെ പരാതിയിലാണ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബൈർ എന്ന ജുബൈറിനെതിരെ വിശ്വാസ വഞ്ചനാകുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ 27ന് രാവിലെ 11 മണിക്കാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്.
പഴയ പ്രസ് ക്ലബ് ജംഗ്‌ഷന് സമീപത്തെ സിറ്റി ഗോൾഡ് പാർകിംഗ് ഏരിയയിൽ വെച്ച് പരാതിക്കാരന്റെ സുഹൃത്തായ പ്രതി ഈട് വെച്ച സ്വർണം എടുത്തു വിൽപന നടത്തിയ ശേഷം പണം തിരികെ തരാമെന്ന് വിശ്വസിപ്പിച്ച് 6,30,000 രൂപവാങ്ങുകയും പിന്നീട് തിരികെ 75,000 രൂപ മാത്രം നൽകി ബാക്കി തുക നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് പരാതി.
പ്രതി സുബൈർ കെഎൽ 14 എന്ന ഓൺൈലൻ ചാനൽ നടത്തുന്നയാളാണെന്ന് പരാതിയിൽ പറയുന്നു. ബിഎൻഎസ് 318 (4) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
#Kasaragod #FraudCase #GoldScam #KeralaNews #PoliceInvestigation #Crime