Arrested | 'എസ്ബിഐ ബാങ്കില്‍ 36,500 രൂപയുടെ കള്ളനോട് നിക്ഷേപിക്കാനെത്തി'; 5 പേര്‍ കൂടി അറസ്റ്റില്‍
കായംകുളം: (www.kasargodvartha.com) എസ്ബിഐ ബാങ്കില്‍ 36,500 രൂപയുടെ കള്ളനോട് നിക്ഷേപിച്ചെന്ന കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ ജില്ലക്കാരായ നൗഫല്‍ (38), ജോസഫ് (34), ഹനീഷ് ഹക്കിം( 35), ഓച്ചിറ പഞ്ചായത് പരിധിയില്‍പെട്ട മോഹനന്‍ (66), ജയചന്ദ്രന്‍ (54) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെയും ഇവരുടെ വീടുകളും പരിശോധന നടത്തിയതില്‍ നിന്ന് 2,32,500 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒന്നാം പ്രതി സുനില്‍ ദത്തിനെയും രണ്ടാം പ്രതി അനസിനേയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ഉള്‍പെടെ ആകെ 2,69,000 രൂപയുടെ കള്ളനോട് ഇതു വരെ കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ജോസഫാണ് രണ്ടര ലക്ഷം രൂപ മുടക്കി അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിം ആണ് ഈ കള്ളനോട്ടുകള്‍ വയനാട് കല്‍പറ്റ സ്വദേശിയില്‍ നിന്ന് വാങ്ങി നല്‍കിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വയനാട് സ്വദേശിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും കള്ളനോട് ലഭിച്ച മാര്‍ഗം കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Top-Headlines, arrest, Arrested, Crime, Fake Notes, Alappuzha, Alappuzha: Five people held with fake currency notes.