അക്ബര്‍ കൊലക്കേസ്: പ്രതികളെ വെറുതെ വിട്ടു
Aug 19, 2018, 11:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.08.2018) സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കെ പാണത്തൂര്‍ സ്വദേശിയും കൊളവയലിലെ ഖാസിഹൗസില്‍ താമസക്കാരനുമായ അബ്ദുല്‍ സലാമിന്റെ മകന്‍ അക്ബറിനെ (24) ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു. ബേളൂര്‍ അഞ്ചാംവയലിലെ വി ദാമോദന്‍ (38), വാണിയംവളപ്പില്‍ കെ സുരേഷ് (34), അഞ്ചാംവയലില്‍ പുതിയവളപ്പിലെ പി വേണു (48), എ വി രഞ്ജിത്ത് (28), എന്‍ രാജീവന്‍ (30), രാകേഷ് (30) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (ഒന്ന്) കോടതി വെറുതെവിട്ടത്.
2011 മേയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്ബറിനെ സംഘം തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 10നാണ് അക്ബര്‍ മരണപ്പെട്ടത്. ഇതോടെ കൊലക്കുറ്റത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.
കേസില്‍ അക്ബറിന്റെ പിതാവ് ഉള്‍പ്പെടെ 24 സാക്ഷികളെ വിസ്തരിച്ചു. 42-ലധികം രേഖകള്‍ പരിശോധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Murder-case, accused, arrest, Police, court, Crime, Kanhangad, Panathur, Akbar Murder case: Accused acquitted
< !- START disable copy paste -->