23 വയസ് 21 കേസുകള്‍; അറസ്റ്റിലായ മഹേഷ് ചെറുപ്പംമുതലേ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടു, 2014ല്‍ കൊലപാതകക്കേസും, കാപ്പ ചുമത്തി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി ഏറ്റവും ഒടുവില്‍ അറസ്റ്റിലായത് കെ എസ് ആര്‍ ടി സി കണ്ടക്ടറെ വധിക്കാന്‍ ശ്രമിച്ച കേസില്‍
Jan 25, 2019, 12:08 IST
കാസര്‍കോട്: (www.kasargodvartha.com 25.01.2019) 23 വയസിനിടെ 21 കേസുകളില്‍ പ്രതി. കെ എസ് ആര്‍ ടി സി കണ്ടക്ടറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്ത ചൂരി ബട്ടംപാറയിലെ മഹേഷ് ചെറുപ്പം മുതലേ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടിരുന്നതായി പോലീസ് അറിയിച്ചു. 17-ാമത്തെ വയസുമുതലാണ് മഹേഷ് കുറ്റകൃത്യങ്ങള്‍ ചെയ്തുതുടങ്ങിയത്. ഈ കാലയളവില്‍ അഞ്ചോളം ജുവൈനല്‍ കേസുകള്‍ മഹേഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
നിരവധി കേസുകളില്‍പെട്ടതോടെ കാപ്പ ചുമത്തി ജയിലിലടച്ചെങ്കിലും ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മഹേഷ് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുകയായിരുന്നു. മൂന്നു മാസം മുമ്പാണ് കാപ്പ ശിക്ഷ കഴിഞ്ഞ ജയിലില്‍ നിന്നുമിറങ്ങിയത്. ഇതിനു ശേഷം കെ എസ് ആര്‍ ടി സി കണ്ടക്ടർ അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ പ്രശാന്തിനെ (33) വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ വീണ്ടും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
2014 ഡിസംബറില്‍ തളങ്കരയിലെ സൈനുല്‍ ആബിദിനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മഹേഷ്. ഇതുകൂടാതെ 2014ല്‍ താളിപ്പടുപ്പില്‍ ഒരാളെ വധിക്കാന്‍ ശ്രമിച്ച കേസ്, 2015 ല്‍ ഹൊസ്ദുര്‍ഗ് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച കേസ്, 2015ല്‍ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ കസേരകള്‍ തകര്‍ത്ത കേസ്, 2017 ല്‍ നടന്ന ബി ജെ പി ഹര്‍ത്താലിനിടെ നടത്തിയ വധശ്രമം, 2017 ല്‍ കുഡ്‌ലു രാംദാസ് നഗറില്‍ ബസ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.
Keywords: Age 23, 21 Cases; arrested Mahesh is a Criminal, Kasaragod, news, Crime, arrest, Police, case, Kerala.