ഗുണ്ടാ മാഫിയകള്‍ തേര്‍വാഴ്ച നടത്തിയ നഗരത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗുണ്ടാവിളയാട്ടം; സലൂണ്‍ തകര്‍ത്തു, കടയുടമയായ യുവാവിന് പരിക്ക്
Jun 12, 2018, 14:00 IST
ഉപ്പള: (www.kasargodvartha.com 12.06.2018) ഗുണ്ടാ മാഫിയകള്‍ തേര്‍വാഴ്ച നടത്തിയ ഉപ്പള നഗരത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗുണ്ടാവിളയാട്ടം. സലൂണ്‍ തകര്‍ക്കുകയും കടയുടമയായ യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കഞ്ചാവ് മാഫിയയുടെ ഗുണ്ടാവിളയാട്ടം കാരണം കടകളിലെ ഗ്ലാസും ഫര്‍ണിച്ചറുമടക്കം അടിച്ചു തകര്‍ത്തു. കടയുടമ ബാത്തിഷയെ (28) പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നയാബസാറിന് തൊട്ടടുത്ത സലൂണിന്റെ വരാന്തയില്‍ സ്ഥിരമായി കഞ്ചാവ് മാഫിയ സംഘം താവളമടിക്കുന്നത് കച്ചവടത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നു ബാത്തിഷ പറയുന്നു. രണ്ടാം തവണയാണ് ഇതേ കട അടിച്ചു തകര്‍ക്കുന്നത്. നാലോളം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്തു കഞ്ചാവ് മാഫിയ വിലസുന്നത് നാട്ടുകാരിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വൈകിയാല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പരാതി കൊടുത്താല്‍ കടയുടമയെ കുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയാണ് സംഘത്തില്‍പ്പെട്ട നുഅ്മാന്‍, മുഷൈദ്, ബാത്തി എന്നിവര്‍ സ്ഥലം വിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Crime, Police, Investigation, Again Goonda attack in Uppala
< !- START disable copy paste -->