ഉപ്പളയില്‍ അധോലോക സംഘം വീണ്ടും തോക്കുമായി വെടി ഉതിര്‍ത്ത് അക്രമം നടത്തി. വിവാഹ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന കപ്പല്‍ ജോലിക്കാരനും സുഹൃത്തും പരിക്കുകളോടെ ആശുപത്രിയില്‍; അക്രമത്തിന് പിന്നില്‍ കൊല്ലപ്പെട്ട കാലിയാറഫീഖിന്റെ മകന്‍ സുഹൈലും സംഘവും
Apr 6, 2019, 12:59 IST
ഉപ്പള:(www.kasargodvartha.com 06/04/2019) ഉപ്പളയില്‍ അധോലോക സംഘം വീണ്ടും തോക്കുമായി വെടി ഉതിര്‍ത്ത് അക്രമം നടത്തി. വിവാഹ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന യുവാക്കള്‍ക്ക് നേരെയായിരുന്നു വെടിവെപ്പും അക്രമവും നടന്നത്. കപ്പല്‍ ജോലിക്കാരനെയും സുഹൃത്തിനെയും പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള മണി മുണ്ടയില്‍ വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അക്രമം. കപ്പല്‍ ജീവനക്കാരനും ഉപ്പള പെരിങ്കടിയിലെ മുഹമ്മദ് ഹനീഫിന്റെ മകനുമായ മുഹമ്മദ് സമാന്‍ (33), സുഹൃത്ത് പെരിങ്കടിയിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് കൗസര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.സമാന്റെ തലയ്ക്ക് കൊല്ലപ്പെട്ട കാലിയാറഫീഖിന്റെ മകന്‍ സുഹൈല്‍ വെടിവെക്കുകയായിരുന്നുവെന്ന് അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദ് കൗസര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വെടിവെക്കുന്നത് കണ്ട് ഒഴിഞ്ഞു മാറിയതിനാലാണ് ബുള്ളറ്റ് കൊള്ളാതിരുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമാനെ പിടികൂടി തോക്കിന്റെ പിടികൊണ്ട് കണ്ണിനും തലയ്ക്കുമായി അടിച്ചു. തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു കാസറിനെയും അക്രമിച്ചത്. സുഹൈല്‍ ഉള്‍പ്പെടെ 15 ഓളം പേര്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതായും കൗസര്‍ പറഞ്ഞു.' നിന്നെ വിടില്ലെന്ന് ' പറഞ്ഞാന്ന് കപ്പല്‍ ജീവനക്കാരനായ സമാനെ സുഹൈല്‍ അക്രമിച്ചത്.നാട്ടുകാരുടെ സഹായത്തോടെ വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പോലീസും മറ്റും ചേര്‍ന്നാണ് ഇവരെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചത്.ഗുണ്ടാ തലവന്‍ കാലിയാറഫീഖിന്റെ കൊലപാതകത്തോടെ കെട്ടടങ്ങിയ ഉപ്പളയിലെ അധോലോകം വീണ്ടും ഫണം വിടര്‍ത്തിയാടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
അടുത്തിടെ പല തവണ വിവിധ സംഘങ്ങള്‍ തമ്മില്‍ പരസ്പ്പരം വെടിവെപ്പ് നടന്നിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ ആക്ഷന്‍ ഉണ്ടാകാത്തതാണ് ഉപ്പളയില്‍ അധോലോക പ്രവര്‍ത്തനം ശക്തമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എട്ടോളം പേരാണ് ഉപ്പളയിലെയും പരിസരങ്ങളിലെയും അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്.നിരവധി പേര്‍ പരിക്കുകളോടെ ജീവച്ഛവമായി കഴിയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uppala, Kasaragod, Kerala, Attack, Crime, Injured, Police, Hospital, Again Goonda attack in Uppala