city-gold-ad-for-blogger

Suspect Escaped | പൊലീസിനെ കണ്ട് സ്‌കൂടറും മദ്യവും ഉപേക്ഷിച്ച് പ്രതി ഓടിയൊളിച്ചു

രാജപുരം: (www.kasargodvartha.com) പൊലീസിനെ കണ്ട് സ്‌കൂടറും മദ്യവും ഉപേക്ഷിച്ച് പ്രതി ഓടിയൊളിച്ചതായി പൊലീസ്. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ പനത്തടി എരിഞ്ഞിലം കോടാണ് സംഭവം.
       
Suspect Escaped | പൊലീസിനെ കണ്ട് സ്‌കൂടറും മദ്യവും ഉപേക്ഷിച്ച് പ്രതി ഓടിയൊളിച്ചു

കെ എല്‍ 60 എ 2847 നമ്പര്‍ സ്‌കൂടിയില്‍ കടത്തുകയായിരുന്ന മൂന്ന് ലിറ്റര്‍ കര്‍ണാടക മദ്യവും 180 മിലിയുടെ 20 പാകറ്റ് മദ്യവും പൊലീസ് പിടിച്ചെടുത്തു. രാജപുരം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ കൃഷ്ണനും സംഘവും നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.

മദ്യവും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുനിന്നും ഓടിയൊളിച്ച പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
           
Suspect Escaped | പൊലീസിനെ കണ്ട് സ്‌കൂടറും മദ്യവും ഉപേക്ഷിച്ച് പ്രതി ഓടിയൊളിച്ചു

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Escaped, Police, Investigation, Liquor, After seeing the police, suspect ran away abandoned scooter and alcohol.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia