Arrested | 'യുവാവിനെ ആക്രമിച്ച ശേഷം വിദേശത്തേക്ക് കടന്നു'; നാട്ടിലേക്ക് വരുന്നതിനിടെ 13 വര്‍ഷത്തിന് ശേഷം പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍
Jan 27, 2023, 20:18 IST
കാസര്‍കോട്: (www.kasargodvartha.com) യുവാവിനെ ആക്രമിച്ചെന്ന കേസിലെ പ്രതിയെ 13 വര്‍ഷത്തിന് ശേഷം മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രീതം എന്ന സി പ്രമോദ് (32) ആണ് അറസ്റ്റിലായത്.
2010ല്‍ നുള്ളിപ്പാടിയില്‍ നിന്ന് നീര്‍ച്ചാലിലേക്ക് ബൈകില്‍ പോവുകയായിരുന്ന മുഹമ്മദ് നിസാര്‍ എന്ന യുവാവിനെ മധൂരില്‍ വെച്ച് അക്രമിക്കുകയും ബൈക് തകര്‍ക്കുകയും ചെയ്തെന്ന കേസിലെ പ്രതിയാണ് പ്രീതം. സംഭവത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി.
പ്രീതമിനെ കണ്ടെത്തുന്നതിനായി പൊലീസ് റെഡ് കോര്‍ണര്‍ നോടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു. അതിനിടെ മുംബൈ വിമാനത്താവളത്തിലെത്തിയ ഇയാളെ അധികൃതര്‍ തടഞ്ഞുവെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Crime, Assault, Complaint, Investigation, After 13 years, accused arrested at airport.
< !- START disable copy paste -->