city-gold-ad-for-blogger

അഭിഭാഷക രഞ്ജിതയുടെ മരണം: സഹപ്രവർത്തകനായ അഭിഭാഷകൻ അറസ്റ്റിൽ

Advocate Anil Kumar arrested in Ranjitha death case
Photo: Special Arrangement

● സെപ്റ്റംബർ 30-നാണ് അഡ്വ. രഞ്ജിതയെ കുമ്പളയിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
● മരിച്ച രഞ്ജിത ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റും സി.പി.എം കുമ്പള ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു.
● പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി.
● കുമ്പള പോലീസ് ഇൻസ്പെക്ടർ കെ.പി. ജിജീഷിന്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്.

കുമ്പള: (KasargodVartha) ഡി വൈ എഫ് ഐ മേഖലാ പ്രസിഡണ്ടായിരുന്ന യുവ അഭിഭാഷകയും സി പി എം കുമ്പള ലോക്കൽ കമ്മിറ്റിയംഗവുമായ അഡ്വ. രഞ്ജിത (30) തൻ്റെ ഓഫീസിൽ ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകനായ അഭിഭാഷകൻ അനിൽ കുമാർ (45) അറസ്റ്റിൽ.

പത്തനംതിട്ട ജില്ലക്കാരനായ ഇയാൾ നിലവിൽ നീലേശ്വരത്താണ് താമസിക്കുന്നത്. കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി ജിജീഷിന്റെ നിർദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും തിരുവനന്തപുരത്ത് വെച്ചാണ് അനിൽ കുമാറിനെ ഞായറാഴ്ച പിന്തുടർന്ന് പിടികൂടിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അഭിഭാഷകൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച രാത്രിയോടെ കാസർകോട്ടെത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 30-ന് വൈകുന്നേരമാണ് അഡ്വ. രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫിസ് മുറിയിലെ ഫാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് സി പി എം കുമ്പള ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അറസ്റ്റ്. പ്രതിയെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

യുവ അഭിഭാഷകയുടെ മരണത്തിൽ നിർണ്ണായകമായ വഴിത്തിരിവ്. ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

Article Summary: Advocate Anil Kumar was arrested in Thiruvananthapuram for the death of Advocate Ranjitha in Kumbala.

Hashtags: #AdvocateRanjitha #Kumbala #KasargodPolice #DeathCase #Arrest #KeralaNews

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia