അമിതവേഗതയെ ചോദ്യം ചെയ്ത അഭിഭാഷകയക്ക് ബസ് കണ്ടക്ടറുടെ മര്‍ദനം
Apr 14, 2018, 12:47 IST
അമ്പലത്തറ: (www.kasargodvartha.com 14.04.2018) അമിതവേഗതയെ ചോദ്യം ചെയ്ത അഭിഭാഷകയക്ക് ബസ് കണ്ടക്ടറുടെ മര്‍ദനമേറ്റതായി പരാതി. ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷക ഡിറ്റിമോള്‍ കെ ജൂലിയുടെ കൈയ്യാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അല്‍ഫോന്‍സ ബസിലെ കണ്ടക്ടര്‍ ഒടിച്ചത്.
അട്ടേങ്ങാനത്തു നിന്നും ബസില്‍ കയറിയ ഡിറ്റി ബസിന്റെ അമിതവേഗതയെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ ഇരിയയില്‍ ബസിറങ്ങുമ്പോഴാണ് കണ്ടക്ടര്‍ കൈയ്യൊടിച്ചതെന്നാണ് അമ്പലത്തറ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Assault, Bus, Kanhangad, Bus Conductor, Advocate, Crime, Advocate assaulted by bus conductor < !- START disable copy paste -->