Theft | പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി
Jan 25, 2023, 16:34 IST
ആദൂര്‍: (www.kasargodvartha.com) പൂട്ടിയിട്ട വീട് കുത്തിതുറന്ന് വന്‍ മോഷണം. ആദൂര്‍ കര്‍മ്മന്തൊടി കൊട്ടംകുഴിയിലെ കെ ചന്ദ്രന്റെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. ചന്ദ്രനും കുടുംബവും വീട് പൂട്ടി കാഞ്ഞങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം.
വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന ആഭരണങ്ങളും 6,000 രൂപയും മോഷ്ടാവ് കവര്‍ന്നുവെന്നാണ് പരാതി. വീട്ടില്‍ തിരിച്ചെത്തിയതോടെ മോഷണം നടന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Robbery, Crime, Theft, Complaint, Investigation, Adoor: Theft in locked house.
< !- START disable copy paste -->