city-gold-ad-for-blogger

ലീഗ് നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയായ ആദം ഖാൻ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും ചാടിപോയി

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.09.2020) ഉപ്പളയിലെ ലീഗ് നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയായ ആദം ഖാൻ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും ചാടിപോയി. പ്രാദേശിക ലീഗ് നേതാവ് മുസ്തഫയെ (45) കാലും കൈയും വെട്ടിവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ ഉപ്പള കൈക്കമ്പ ബങ്കള കോംപൗണ്ടില്‍ ആദം ഖാന്‍(24) ആണ് പടന്നക്കാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചൊവ്വാഴ്ച രാത്രി 9 മണിയോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ആദം ഖാനും കൂട്ട് പ്രതി ഉപ്പള നയാബസാര്‍ അമ്പാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഷ എന്ന നൗഷാദും (23) അറസ്റ്റിലായത്.

ലീഗ് നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയായ ആദം ഖാൻ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും ചാടിപോയി

കൃത്യം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് പ്രതികളെ പുതിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കാസർകോട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ റിമാൻ്റിൽ കഴിയുകയായിരുന്ന ആദം ഖാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിടെ നിന്നാണ് തന്ത്രപൂർവ്വം ആദം ഖാൻ രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താൽ പോസ് അന്വേഷണം ഊർജിതമാക്കി.

Keywords:  Kerala, News, Kasaragod, Youth, Accused, Crime, Leader, Muslim-league, Stabbed, COVID-19, Treatment, Police,  Accused who tried to assassinate the League leader, escapes from the COVID centre.



< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia