city-gold-ad-for-blogger

വഴക്ക് ബാറിൽ, മർദനം കാറിൽ; നടി ലക്ഷ്മി മേനോൻ ഒളിവിലെന്ന് സൂചന

Actress Lakshmi Menon to Be Questioned by Police
Photo Credit: Facebook/Lakshmi Menon

● നടിയുടെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിൽ.
● ബാറിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
● അലിയാർ ഷാ സലീം എന്നയാളാണ് പരാതി നൽകിയത്.

കൊച്ചി: (KasargodVartha) ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. നടിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, അനീഷ്, സോനു എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ലക്ഷ്മി മേനോനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, നടി ഒളിവിലാണെന്നും സൂചനകളുണ്ട്. പിടിയിലായവർ ആലുവ, പറവൂർ സ്വദേശികളാണ്.

ആലുവ സ്വദേശിയായ അലിയാർ ഷാ സലീമാണ് തന്നെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന് കാണിച്ച് പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിൽ ലക്ഷ്മി മേനോനും ഉണ്ടായിരുന്നുവെന്ന് അലിയാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.

സംഭവം നടന്ന ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ഒരു ബാറിൽ വെച്ചായിരുന്നു തർക്കവും കൈയാങ്കളിയും തുടങ്ങിയത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായി ഉണ്ടായ തർക്കം പിന്നീട് റോഡിലേക്ക് നീങ്ങി. പരാതിക്കാരനായ അലിയാർ ഷാ സലീമും സുഹൃത്തുക്കളും ബാറിൽ നിന്ന് മടങ്ങിയ ഉടൻ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു. രാത്രി 11.45ഓടെ കലൂരിൽവച്ച് പ്രതികൾ അലിയാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി, ഇയാളെ കാറിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോയി. പിന്നീട് കാറിനുള്ളിൽ വെച്ച് മുഖത്തും ദേഹത്തും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു.

തിങ്കളാഴ്ച നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറ സ്വദേശിനിയായ ലക്ഷ്മി മേനോൻ 2011-ൽ വിനയൻ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തമിഴിൽ 'കുംകി', 'സുന്ദരപാണ്ഡ്യൻ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 

ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? അഭിപ്രായം കമന്റ് ചെയ്യുക.

Article Summary: Actress Lakshmi Menon to be questioned by police in a case of kidnapping and assault.

#LakshmiMenon #KeralaNews #CrimeNews #Kochi #PoliceInvestigation #Mollywood

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia