Arrested | നടന്‍ സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍
തൃശ്ശൂര്‍: (www.kasargodvartha.com) നടന്‍ സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുഴിക്കാട്ടുശ്ശേരി പഞ്ചായത് പരിധിയില്‍പെട്ട രജീഷി(33)നെയാണ് ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
തൃശ്ശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ച് ഞായറാഴ്ചയാണ് സുനില്‍ സുഖദയുടെ കാറിന് നേരെ ആക്രമണമുണ്ടായത്. ഇടവഴിയിലൂടെ പോകുമ്പോള്‍ താരത്തിന്റെ കാര്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. രണ്ട് ബൈകുകളില്‍ വന്ന നാലുപേരാണ് ആക്രമിച്ചതെന്ന് കാര്‍ യാത്രക്കാര്‍ പൊലീസിനോട് പറഞ്ഞു. കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിതകര്‍ത്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Thrissur, News, Kerala, arrest, Arrested, Police, Car, Attack, crime, Case of actor Sunil Sukhada's car attacked; One arrested.