city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | മദ്യലഹരിയില്‍ അപകടകരമായി വാഹനമോടിച്ചതായി പരാതി; നടന്‍ ഗണപതിക്കെതിരെ കേസ്

Actor Ganapathy Arrested for Drunk Driving
Photo Credit: Instagram/Ganapathi

● കളമശ്ശേരി പൊലീസിന്റേതാണ് നടപടി. 
● പൊലീസ് നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്തു.
● അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

കൊച്ചി: (KasargodVartha) മദ്യലഹരിയില്‍ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്തെന്ന പരാതിയില്‍ നടന്‍ ഗണപതിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ കളമശ്ശേരി പൊലീസ് ഗണപതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 

ദേശീയപാതയില്‍ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് നടന്‍  അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയിലെ ലെയ്‌നുകള്‍ പൊടുന്നനെ മാറിമാറി അമിതവേഗത്തില്‍ അപകടകരമായി കാര്‍ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

അത്താണി, ആലുവ എന്നിവിടങ്ങളില്‍ നടന്റെ വാഹനം പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോയി. ഇതേത്തുടര്‍ന്ന് കളമശേരിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഗണപതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയത്. ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന എറണാകുളം എസിപിയുടെ വാഹനത്തിനു മുന്നിലായിരുന്നു നടന്റെ അഭ്യാസം. 

#GanapathyArrest #DrunkDriving #Kochi #Kerala #Actor #Accident #Police

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia