Arrest | നടന്‍ ബാല അറസ്റ്റില്‍; നടപടി മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍
● അമൃത സുരേഷാണ് പരാതി നല്‍കിയത്.
● കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്തത്.
● മകളെ കുറിച്ചുള്ള പരാമര്‍ശങ്ങളും കാരണമായി.
കൊച്ചി: (KasargodVartha) നടന്‍ ബാല (Bala) അറസ്റ്റില്‍. മുന്‍ ഭാര്യ അമൃത സുരേഷ് (Amrutha Suresh) നല്‍കിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ (Kadavanthra Police) നടപടി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് മുന്‍ ഭാര്യയുടെ പരാതി.
ബാലയും മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും നടത്തിയ പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ബാലയെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായെന്നാണ് വിവരം. കുട്ടിയുമായി ബന്ധപ്പെട്ടും ചില പരാമര്‍ശങ്ങള്‍ നേരത്തെ ബാല നടത്തിയിരുന്നു. ഇതും കേസിനാസ്പദമായി എടുത്തിട്ടുണ്ടെന്നാണ് സൂചന.
#balaarrest #actorbala #defamation #socialmedia #kerala #malayalamcinema