Charge | സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; നടന്‍ ബാബുരാജിനെതിരെ കേസെടുത്തു
ഇടുക്കി: (KasargodVartha) അടിമാലിയിലെ സിനിമ (film) സെറ്റില്‍ അവസരം (opportunity) വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ബാബുരാജിനെതിരെ (Baburaj) പൊലീസ് കേസെടുത്തു. അടിമാലി പൊലീസാണ് (Adimali Police) കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതി ഡിഐജിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം (opportunity) വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോര്‍ട്ടിലും ആലുവയിലെ വസതിയിലും വച്ച് ബാബുരാജ് പീഡിപ്പിച്ചു എന്നാണ് പരാതി. യുവതിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
യുവതിയുടെ മൊഴി പ്രകാരം, ഡിഗ്രി പഠനത്തിനു ശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ബാബുരാജിന്റെ ജന്മദിന പാർട്ടിയിൽ വച്ച് പരിചയപ്പെട്ട അദ്ദേഹം, അഭിനയ താല്പര്യം മനസ്സിലാക്കി 'കൂദാശ' എന്ന സിനിമയിൽ യുവതിക്ക് ചെറിയൊരു വേഷം നൽകി. പിന്നീട്, പുതിയൊരു സിനിമയുടെ ചർച്ചയ്ക്കെന്നു പറഞ്ഞ് 2019-ൽ ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സംവിധായകനും നിർമാതാവും നടീനടന്മാരും അവിടെയുണ്ടെന്നു പറഞ്ഞെങ്കിലും, അവിടെ എത്തിയപ്പോൾ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവിടുന്ന് അദ്ദേഹം പീഡിപ്പിച്ചുവെന്നുമാണ് പൊലീസിന് നല്‍കിയ മൊഴി.
#Baburaj #malayalamcinema #actor #metoo #kerala #india