ഗുണ്ടാസംഘങ്ങള്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരെയുള്ള നടപടി: ഒരാഴ്ചയ്ക്കുള്ളില്‍ 1026 പേര്‍ അറസ്റ്റില്‍
Apr 26, 2017, 21:36 IST
തിരുവനന്തപുരം: (www.kasargodvartha.com 26.04.2017) ഗുണ്ടാസംഘങ്ങള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഏപ്രില്‍ 16 മുതല്‍ 22വരെ 1026 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 185 പേരും, കൊച്ചി റേഞ്ചില്‍ 516 പേരും, തൃശൂര്‍ റേഞ്ചില്‍ 184 പേരും, കണ്ണൂര്‍ റേഞ്ചില്‍ 141 പേരുമാണ് അറസ്റ്റിലായത്.
ജില്ലതിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 109, തിരുവനന്തപുരം റൂറല്‍ 44, കൊല്ലംസിറ്റി 10, കൊല്ലംറൂറല്‍ 19, പത്തനംതിട്ട 03, ആലപ്പുഴ 63, കോട്ടയം 49, ഇടുക്കി 33, കൊച്ചിസിറ്റി 247, എറണാകുളം റൂറല്‍ 124, തൃശൂര്‍സിറ്റി 61, തൃശൂര്‍ റൂറല്‍ 61, പാലക്കാട് 37, മലപ്പുറം 25, കോഴിക്കോട് സിറ്റി 17, കോഴിക്കോട് റൂറല്‍ 27, കണ്ണൂര്‍ 34, വയനാട് 17, കാസര്‍കോട് 46. ഇതിന്റെ ഭാഗമായി 1,111 കേസുകള്‍ രജിസ്റ്റര്‍ചെയ്തു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരം 26 പേര്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഐ പി സി 376 വകുപ്പ് പ്രകാരം 23 പേര്‍ അറസ്റ്റിലായി. അബ്കാരി ആക്ട്, ലഹരി വസ്തു വിപണന വിരുദ്ധ നിയമം, അനധികൃത മണല്‍ ഖനനം, എക്‌സ്‌പ്ലോസീവ്‌സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 736 പേരും അറസ്റ്റിലായി.
ഗുണ്ട - റൗഡിലിസ്റ്റില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരും ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരുമായി ഗുണ്ടകള്‍ ഉള്‍പെടെ 118 പേര്‍ അറസ്റ്റിലായി. ഇതില്‍ 109 പേര്‍ അക്രമം, വധശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഐ പി സി 326, 308, 307, 302, 356, 365 കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ്. (Absconding history sheeters - 3,COFEPOSA- 6, Sections 326, 308, 307 302 , 356 and 365 - 109).
കവര്‍ച്ച, മോഷണം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് (ഐ പി സി 379, 380, 392, 394, 395, 397 സെക്ഷനുകള്‍) 50 പേര്‍ പിടിയിലായി. സി ആര്‍ പി സി 107 പ്രകാരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നല്ല നടപ്പിനുമായി 69 പേരും അറസ്റ്റിലായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, Crime, Accuse, Arrest, Police, Action against Goonda activities.