city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്ഷതയെ കൊലപ്പെടുത്താനുള്ള കത്തി കാര്‍ത്തിക്‌ സംഘടിപ്പിച്ചത് മംഗളൂരുവില്‍ നിന്ന്; ക്ലാസ് മുറിയില്‍ കൊല നടത്താനും പദ്ധതിയിട്ടു

കാസര്‍കോട്: (www.kasargodvartha.com 23.02.2018) പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കാസര്‍കോട് കാറടുക്കയിലെ അക്ഷതയെ(19) കൊലപ്പെടുത്താന്‍ പ്രതിയായ കാര്‍ത്തിക്‌ കഠാര സംഘടിപ്പിച്ചത് മംഗളൂരുവില്‍ നിന്ന്. കൊല്ലന്റെ ആലയില്‍ മൂര്‍ച്ച കൂട്ടിയ ശേഷമാണ് ഈ കത്തിയുമായി കാര്‍ത്തിക്‌ കോളജിലെത്തിയത്. ക്ലാസ് മുറിയില്‍ വെച്ച് കൊല നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും സാഹചര്യം അനുകൂലമല്ലാതിരുന്നതിനാല്‍ നടന്നില്ല. ഇതോടെ അക്ഷത കോളജ് വിട്ടിറങ്ങിയപ്പോള്‍ കൃത്യം നടത്തുകയായിരുന്നു. സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനിയും കാസര്‍കോട് കാറഡുക്ക ശാന്തിനഗറിലെ രാധാകൃഷണ ഭട്ട്‌ദേവകി ദമ്പതികളുടെ മകളുമായ അക്ഷത (19) ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് കുത്തേറ്റ്മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷതയുടെ സഹപാഠിയായ നെല്ലൂര്‍ കേമ്രാജെ ഗ്രാമം നാര്‍ണകജെയിലെ എസ് കാര്‍ത്തികിനെ(23)പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

അക്ഷതയെ കൊലപ്പെടുത്താനുള്ള കത്തി കാര്‍ത്തിക്‌  സംഘടിപ്പിച്ചത് മംഗളൂരുവില്‍ നിന്ന്; ക്ലാസ് മുറിയില്‍ കൊല നടത്താനും പദ്ധതിയിട്ടു

സുള്ള്യ ചിന്നകേശവ ക്ഷേത്രത്തിനടുത്ത് വെച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോളജ് വിട്ട് ബസ് സ്‌റ്റോപ്പിലേക്ക് നടന്നു വരുന്നതിനിടയില്‍ പിറകില്‍ നിന്ന് ബൈക്കില്‍ വന്ന കാര്‍ത്തിക് അക്ഷതയെ തടഞ്ഞുനിര്‍ത്തുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തപ്പോള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുമെന്ന പെണ്‍കുട്ടിയുടെ മുന്നറിയിപ്പ് കാര്‍ത്തികിനെ പ്രകോപിതനാക്കുകയായിരുന്നു. തുടര്‍ന്നാണ് കാര്‍ത്തിക് അക്ഷതയെ കഠാര കൊണ്ട് കുത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അക്ഷിത മരണപ്പെടുകയായിരുന്നു. കാര്‍ത്തികിനെ
നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയാണുണ്ടായത്.

കൊല്ലപ്പെട്ട അക്ഷതയുടെയും കാര്‍ത്തികിന്റെയും മൊബൈല്‍ഫോണുകള്‍ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. അക്ഷതയുടെ വാട്‌സ് ആപിലേക്ക് കാര്‍ത്തിക് പ്രണയാഭ്യര്‍ത്ഥനയും ഭീഷണിയും നിറഞ്ഞ 200 സന്ദേശങ്ങള്‍ കണ്ടെത്തി. പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല അക്ഷതയെ കൊലപ്പെടുത്തിയതെന്നും ആസൂത്രിതമായ കൊലപാതകമാണിതെന്നും പോലീസ് പറയുന്നു.

Related News:
പ്രണയാഭ്യാര്‍ത്ഥന നിരസിച്ച കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തി


കോളജ് വിദ്യാര്‍ത്ഥിനിയായ മകള്‍ കൊല്ലപ്പെട്ട വിവരം മാതാപിതാക്കള്‍ അറിഞ്ഞത് ടി.വി വാര്‍ത്തയിലൂടെ; നടുക്കം മാറാതെ കാറഡുക്ക ഗ്രാമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Crime, Murder-case, Police, Arrest, Natives, Mobile Phone, Accused planned to kill Akshatha in class room.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia