Attempted Murder | കരാറുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി; രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
● 2024 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.55നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● കേസിൽ പത്ത് പ്രതികളാണുള്ളത്.
● പ്രതികൾക്ക് അബൂബകർ സിദ്ദീഖിനോടുള്ള മുൻവിരോധമാണ് ആക്രമണത്തിന് കാരണം എന്ന് എഫ്‌ഐആറിൽ പറയുന്നു.
വിദ്യാനഗർ: (KasargodVartha) യുവ കരാറുകാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ചെങ്കള ബേർക്കയിലെ കരാറുകാരനായ അബുബകർ സിദ്ദീഖിനെ (38) കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ മൂന്നാം പ്രതി ഇസ്മാഈൽ (45) ആണ് തിങ്കളാഴ്ച വൈകീട്ട് കോടതിയിൽ കീഴടങ്ങിയത്.
2024 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.55നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ പോകുകയായിരുന്ന അബൂബകർ സിദ്ദീഖിനെ ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തി മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. കേസിൽ പത്ത് പ്രതികളാണുള്ളത്. മറ്റു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അവരെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
പ്രതികൾക്ക് അബൂബകർ സിദ്ദീഖിനോടുള്ള മുൻവിരോധമാണ് ആക്രമണത്തിന് കാരണം എന്ന് എഫ്‌ഐആറിൽ പറയുന്നു. കേസിൽ ഭാരതീയ ന്യായ സംഹിത 110, 118(2), 126(2), 189(2), 190, 191(2), 191(3), 351(3) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
#KasargodCrime #AttemptedMurder #ContractorAttack #IsmailSurrenders #KeralaNews #PoliceInvestigation