യുവതിയെ നടുറോഡില്‍ വെട്ടി കൊന്ന കേസ്; പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Mar 19, 2022, 11:17 IST
കൊടുങ്ങല്ലൂര്‍: (www.kasargodvartha.com 19.03.2022) വസ്ത്ര വ്യാപാരിയായ യുവതിയെ നടുറോഡില്‍ വെട്ടി കൊന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറിയാട് സ്വദേശി റിയാസി(25)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധന നടത്തുന്നതിനിടയില്‍ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മക്കള്‍ക്കൊപ്പം സ്‌കൂടറില്‍ വീട്ടില്‍ പോകുമ്പോള്‍ വീട്ടമ്മയ്ക്ക് വെട്ടേറ്റത്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന റിന്‍സി(30) വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ എറിയാട് റോഡില്‍ വ്യാഴാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

തുണിക്കട ഉടമയായ യുവതി കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് ആക്രമണം. വാഹനത്തിലായിരുന്ന വീട്ടമ്മയെ ബൈകിടിച്ച് വീഴ്ത്തിയശേഷം അക്രമി വെട്ടിപ്പരിക്കേല്‍പിക്കകയായിരുന്നുവന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരുടെ കടയിലെ മുന്‍പത്തെ ജീവനക്കാരനായ റിയാസാണ് ആക്രമിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കവെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: News, Kerala, Top-Headlines, Death, Crime, Woman, Accused, Case, Accused in Crime case found dead in Kodugallur.
Keywords: News, Kerala, Top-Headlines, Death, Crime, Woman, Accused, Case, Accused in Crime case found dead in Kodugallur.