Court Verdict | സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പല സ്ഥലങ്ങളില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
Nov 18, 2022, 19:25 IST
കാസര്‍കോട്: (www.kasargodvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പല സ്ഥലങ്ങളില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അശ്‌റഫിനെ (48) ആണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോമേശ്വരം ബീച്, ഫ്ലാറ്റ്, സ്വന്തം വീട് എന്നിവിടങ്ങളില്‍ വെച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ മുഹമ്മദ് അശ്റഫ് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അന്വേഷണം നടത്തിയത് സബ് ഇന്‍സ്‌പെക്ടറായിരുന്ന പി പ്രമോദും തുടര്‍ന്ന് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് എസ് ഐ ആയിരുന്ന ഇ അനൂപ് കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതി സമാനമായ മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോമേശ്വരം ബീച്, ഫ്ലാറ്റ്, സ്വന്തം വീട് എന്നിവിടങ്ങളില്‍ വെച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ മുഹമ്മദ് അശ്റഫ് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Court-Order, Court, Crime, Assault, Jail, Molestation, Accused in assault case sentenced to 15 years rigorous imprisonment and fine.
< !- START disable copy paste -->