എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
Sep 20, 2017, 19:49 IST
കുമ്പള: (www.kasargodvartha.com 20.09.2017) എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. ഉപ്പള ചെറുഗോളിയിലെ ശ്രീജിത്ത് (26) ആണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷം മുമ്പ് മഞ്ചേശ്വരം വാമഞ്ചൂരിലാണ് സംഭവം. ചെക്ക് പോസ്റ്റില്‍ വെച്ച് എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ശ്രീജിത്ത് ഓടിച്ച ഓട്ടോറിക്ഷ പരിശോധിക്കുമ്പോള്‍ എക്സൈസ് സംഘത്തെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
ഓട്ടോറിക്ഷ പരിശോധിച്ചപ്പോള്‍ പിറക് വശത്തെ സീറ്റില്‍ സൂക്ഷിച്ച 50 ലിറ്റര്‍ കര്‍ണാടക മദ്യവും കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷക്കാലം പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. കുമ്പള എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എ ബി അബ്ദുല്ലയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ പിടികൂടിയത്. ശ്രീജിത്തിനെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ടോളം അടിപിടി കേസുകളുണ്ടെന്ന് എക്സൈസ് പറഞ്ഞു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Case, Accuse, Arrest, Police, Excise, Crime, Kasaragod, Sreejith, Cherugoli.