കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ദമ്പതികള്‍ താമസിക്കുന്ന വീടിന് പെട്രോളൊഴിച്ച് തീവെച്ചു; ഗൃഹനാഥനും ഭാര്യയും പൊള്ളലേറ്റ് ആശുപത്രിയില്‍
Dec 10, 2017, 15:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/12/2017) കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ദമ്പതികള്‍ താമസിക്കുന്ന വീടിന് പെട്രോളൊഴിച്ച് തീവെച്ചു. ഇതേ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥനെയും ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കൈ വാഴുന്നോറടിയിലെ ദാമോദരന്‍(45), ഭാര്യ ഷീല(40) എന്നിവരാണ് പൊള്ളലേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാശ്രമത്തിന് കേസെടുത്ത ഹൊസ്ദുര്‍ഗ് പോലീസ് പ്രതിയായ പുതുക്കൈയിലെ ബിജു(30)വിനെ അറസ്റ്റ് ചെയ്തു. 2015ല്‍ ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബിജു റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഇതിനിടെ ജില്ലയില്‍ പ്രവേശിക്കരുതെന്നതടക്കമുളള ഉപാധികളോടെ ബിജുവിന് കോടതി ജാമ്യം അനുവദിച്ചു. കൊലക്കേസില്‍ അറസ്റ്റിലായതിനുശേഷം ബിജുവിന്റെ വീട് ഒരു സംഘം തീവെച്ച് നശിപ്പിച്ചിരുന്നു. ഈ കേസില്‍ ദാമോദരനും പ്രതിയാണ്.
ഇതിലുള്ള വൈരാഗ്യം മൂലം ബിജു ശനിയാഴ്ച രാത്രി ദാമോദരന്റെ വീടിന് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിനകത്തേക്ക് തീപടരുകയും ഉറങ്ങിക്കിടക്കുകയായിരുന്ന ദാമോദരന്റെയും ഷീലയുടെയും ദേഹത്ത് തീപടരുകയുമായിരുന്നു. ഞെട്ടിയുണര്‍ന്ന ദമ്പതികള്‍ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇരുവരുടെയും നിലവിളി കേട്ട് പരിസരവാസികളെത്തിയാണ് തീകെടുത്തിയത്.
വിവരമറിഞ്ഞ് എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തുമ്പോഴേക്കും ബിജു ഓടിമറഞ്ഞിരുന്നു. പോലീസ് സംഘം പിന്തുടര്‍ന്ന് ബിജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് വാറണ്ടുകേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ബിജുവെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Crime, Accuse, Hospital, Court, Arrest, Police, Custody,